അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല…

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ നിര്‍ണ്ണായക പ്രസ്താവനയുമായി ബാബാ രാംദേവ് രംഗത്ത്‌.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് പറയാനാവില്ലെന്ന് ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. താന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ ആരെയും പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്നും രാംദേവ് പറഞ്ഞു. കൂടാതെ, അടുത്ത തിരഞ്ഞെടുപ്പ് അതീവ ശക്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  വീടുകൾക്ക് റേറ്റിംഗും പിഴയും; മാലിന്യ വണ്ടികളിൽ കണ്ണുവെച്ച് ബെംഗളൂരു കോർപ്പറേഷൻ; മോശം മാലിന്യ സംസ്കരണത്തിന് ഇനി പണി വരും

വര്‍ഗീയമായതോ ഹിന്ദുക്കള്‍ക്ക് മാത്രമായുള്ളതോ ആയി ഇന്ത്യയെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ്യത്തെയും ലോകത്തെയും ആത്മീയ വഴിയില്‍ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മധുര, രാമേശ്വരത്ത് നടന്ന ഭാരത് സ്വാഭിമാൻ യോഗത്തിന്‍റെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ രാംദേവ് മധുരയിൽ എത്തി.

2014ലെ ലോക്സഭാ തിരഞ്ഞടുപ്പ് വേളയില്‍ നരേന്ദ്ര മോദിയ്ക്ക് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ശക്തമായ പിന്തുണ നല്‍കി ബിജെപിയ്ക്ക് ഒപ്പമായിരുന്നു ബാബാ രാംദേവ്. മോദി അധികാരത്തിലെത്തിയ ശേഷം ബി.ജെ.പിയുടെ സഹയാത്രികനായി കൂടിയ ബാബാ രാംദേവ് വന്‍ ബിസിനസ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തിരിക്കുന്നത്.

  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ

അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ ശക്തമായ തിരിച്ചുവരവ് നടത്തിയ സാഹചര്യത്തില്‍ ബാബാ രാംദേവിന്‍റെ പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
[masterslider id="10"]

Related posts