ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നു രാജസ്ഥാനില്‍;ഉയരം 351 അടി.

ഡല്‍ഹി:ച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്‍റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

രാജസ്ഥാനിലെ നാഥ്ദ്വാരയിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നത്. 85 ശതമാനം നിര്‍മ്മാണം പൂര്‍ത്തിയായി. 750 ഓളം പേരാണ് കഴിഞ്ഞ നാല് വര്‍ഷമായി പ്രതിമ നിര്‍മ്മിക്കുന്നത്. മുതല്‍മുടക്കിനെ കുറച്ചോ മറ്റ് വിവരങ്ങളോ  ഇതുവരെ പുറത്തുവിട്ടിട്ടില്ല. ടൈംസ് നൌ ന്യൂസാണ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2019 മാര്‍ച്ചിലാണ് ശിവ പ്രതിമയുടെ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത്. ഇതോടെ ലോകത്തിലെ നാലാമത്തെ ഉയരം കൂടിയ പ്രതിമയായി ശിവ പ്രതിമ മാറും.

 

  ബെംഗളൂരുവിലെ റോഡുകൾ ആഘോഷവേദിയായി; ഭാരതീയ സിറ്റിയിൽ ഹാപ്പി സ്ട്രീറ്റ്‌സ് രണ്ടാം വാരവും ഹിറ്റ്!
  പബ്ബിലെ തർക്കം കലാശിച്ചത് ദാരുണ അന്ത്യത്തിൽ; സോഫ്റ്റ്‌വെയർ എൻജിനീയർ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ  ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയാണ്. 597 അടി ഉയരത്തിലാണ് (182 മീറ്റര്‍) പട്ടേല്‍ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.  ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’ യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. 93 മീറ്ററാണ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ ഉയരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us