ഐഎസ്എൽ: നിലവിലെ റണ്ണറപ്പായ ബെംഗളൂരു എഫ്‌സിക്കു മിന്നുന്ന ജയം.

പൂനെ: എവേ മല്‍സരത്തില്‍ പൂനെ സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് ബെംഗളൂരു കെട്ടുകെട്ടിച്ചത്. ക്യാപ്റ്റനും സ്റ്റാര്‍ സ്‌ട്രൈക്കറുമായ സുനില്‍ ഛേത്രിയുടെ ഇരട്ടഗോളുകളാണ് ബെംഗളൂരുവിന് മികച്ച ജയം സമ്മാനിച്ചത്. രണ്ടു മിനിറ്റിനിടെയാണ് രണ്ടു ഗോള്‍ നേടി ഛേത്രി എതിരാളികളുടെ അന്തകനായത്. 41, 43 മിനിറ്റുകളിലായിരുന്നു സൂപ്പര്‍ താരത്തിന്റെ ഗോളുകള്‍. മൂന്നാം ഗോള്‍ 64ാം മിനിറ്റില്‍ മിക്കുവിന്‍റെ വകയായിരുന്നു. പൂനെയ്‌ക്കെതിരേ നേടിയ ആധികാരിക വിജയത്തോടെ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബെംഗളൂരു തലപ്പത്തേക്കു കയറി.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായാണ് ബെംഗളൂരു ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇത്ര തന്നെ പോയിന്റോടെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് തൊട്ടുതാഴെയുള്ളത്. മികച്ച ഗോള്‍ശരാശരിയാണ് ബെംഗളൂരുവിനെ ഒന്നാംസ്ഥാനത്തേക്കുയര്‍ത്തിയത്. മല്‍സരഫലം സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായിരുന്നില്ല ബെംഗളൂരു- പൂനെ പോരാട്ടം.

ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. പന്തടക്കത്തില്‍ നേരിയ മുന്‍തൂക്കം പൂനെയ്ക്കായിരുന്നെങ്കില്‍ ആറു ഷോട്ടുകളാണ് ഇരുടീമും ഗോളിലേക്കു പരീക്ഷിച്ചത്. എന്നാല്‍ കണ്ണടച്ചു തുറക്കും മുമ്പ് ഛേത്രി നേടിയ ഇരട്ടഗോളുകള്‍ പൂനെയെ സ്തബ്ധരാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
[masterslider id="10"]

Related posts