ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. 40 ബേസിക് പോയന്റ് (0.40ശതമാനം) വരെയാണ് വര്‍ധന വരുത്തിയിട്ടുള്ളത്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി സേവിങ്‌സ് സ്‌കീം, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് എന്നിവയ്‌ക്കെല്ലാം വര്‍ധന ബാധകമാണ്. ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍വരുന്ന പാദത്തിലെ നിരക്കുകളിലാണ് വര്‍ധന.

  അടുക്കള ബജറ്റ് മാറും; എൽപിജി വിതരണത്തിൽ മെയ് 1 മുതൽ പുതിയ പരിഷ്കാരങ്ങൾ; നിങ്ങൾ അറിയേണ്ടതെല്ലാം

സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം വര്‍ധിച്ചിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് അതേപടി നിലനിര്‍ത്തുകയായിരുന്നു. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള ടൈം ഡെപ്പോസിറ്റിന്‍റെ പലിശ നിരക്കില്‍ 30 ബേസിസ് പോയന്റാണ് വര്‍ധന വരുത്തിയിട്ടുള്ളത്.

അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ്, സുകന്യ സമൃദ്ധി, പിപിഎഫ് എന്നിവയുടെ പലിശയില്‍ 0.40 ശതമാനമാണ് വര്‍ധന.

ഇതുപ്രകാരം പിപിഎഫിന്‍റെയും എന്‍എസ്സിയുടെയും പലിശ എട്ടുശതമാനമാകും. സുകന്യ സമൃദ്ധിയുടേത് 8.5 ശതമാനവും സീനിയര്‍ സിറ്റിസണ്‍ സ്‌കീമിലേതിന് 8.7 ശതമാനവുമാകും പലിശ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കളിക്കുന്നതിനിടെ രണ്ടുവയസുകാരൻ കുഴൽകിണറിൽ വീണു
[masterslider id="10"]

Related posts

Click Here to Follow Us