പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചു;രണ്ട് മലയാളികള്‍ പിടിയില്‍.

ബെംഗളൂരു : ഷൂസിൽ ഒളിപ്പിച്ച സ്വർണം വിമാനത്തിനുള്ളിൽ കൈമാറ്റം ചെയ്യാൻ ശ്രമിച്ച രണ്ടു മലയാളികൾ അറസ്റ്റിൽ. ദുബായിൽനിന്നു ഗോവ വഴി ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ എത്തിയ സമീർ അലി, ഗോവയിൽനിന്നു കയറിയ സൽമാൻ എന്നിവരാണ് 1.3 കിലോ സ്വർണവുമായി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് സമീർ എത്തിയത്. സൽമാനും സമീറും വിമാനത്തിനുള്ളിൽ ഷൂസ് പരസ്പരം മാറി.

  വയനാട് ഫണ്ട് വിവാദം ഗുണം ചെയ്തു; സണ്ണി ജോസഫ്

ഗോവയിൽനിന്നു കയറിയ സൽമാനു വലിയ പരിശോധന കൂടാതെ ആഭ്യന്തര ടെർമിനലിലൂടെ പുറത്തിറങ്ങാം എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, ബെംഗളൂരുവിൽ ഇറങ്ങിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി കഴിഞ്ഞയാഴ്ചയും ഒരു മലയാളി പിടിയിലായിരുന്നു. ക്വലാലംപുരിൽ നിന്നെത്തിയ മൊയ്തീൻ കുഞ്ഞിന്റെ കൈവശം 568 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. ഇതുൾപ്പെടെ 10 ദിവസത്തിനിടെ ഏഴു പേരാണ് സ്വർണക്കടത്ത് കേസിൽ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായത്. ആകെ 3.5 കിലോ സ്വർണം പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശദൂതരാകാൻ ഇനി നിങ്ങളും; പൈലറ്റുമാർക്ക് പുറമെ സിവിലിയന്മാരെയും ബഹിരാകാശത്തേക്ക് അയക്കാൻ ഐഎസ്ആർഒ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം"; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
[masterslider id="10"]

Related posts

Click Here to Follow Us