ഫേസ്ബുക്ക്‌ വഴി പരിചയപ്പെട്ട് നഗരത്തില്‍ വച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി;കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 1.07 ലക്ഷം രൂപ തട്ടിയെടുത്ത് കേരളത്തിലേക്ക് മുങ്ങിയ യുവാവ്‌ വളാഞ്ചേരിയില്‍ പിടിയില്‍.

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിയെ മലപ്പുറം സ്വദേശി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു പരാതി. യുവതിയെ ഭിണിയാക്കിയ വളാഞ്ചേരി സ്വദേശി അജ്മൽ ബാബു നാട്ടിലേക്കു മുങ്ങുകയായിരുന്നു. യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫെയ്സ്ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്‌ഥാപിച്ചത്. വിവാഹ വാഗ്ദാനം ചെയ്തു പീഡനത്തിന് ഇരയാക്കി.

  സുവർണ കർണാടക കേരള സമാജം അവലഹള്ളി സോണിൽ വനിതാദിനം ആഘോഷിച്ചു

ഗർഭിണിയായതോടെ പ്രതി മുങ്ങി. 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായത്. തുടർന്ന് ഈ യുവതിയെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു .

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കർണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്.

ചിത്രം കടപ്പാട് മനോരമ ന്യൂസ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ വളർത്തുനായയുമായി നടക്കാനിറങ്ങിയ യുവതിക്ക് ദുരനുഭവം; നഗ്നതാ പ്രദർശനം നടത്തിയ അജ്ഞാതൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us