തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ദീപ്തി സതി;വീഡിയോ വൈറല്‍ ആകുന്നു.

‘നീന’ എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസിൽ ഇടംനേടിയ താരമാണ് ദീപ്തി സതി. ഇപ്പോഴിതാ തകർപ്പൻ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. ‘നവാബ് സാദേ’യിലെ ‘തേരെ നാല് നച്നാ’ എന്ന ഗാനത്തിനാണു താരത്തിന്റെ നൃത്തം. ഇത്രയും ക്ഷമയും കഴിവുമുള്ള ഒരു ഡാൻസർക്കും ടീമിനും ഒപ്പമുള്ള നൃത്തം എന്നു പറഞ്ഞാണ് ദീപ്തി സതി ഡാൻസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇതു സ്ഥിരം നടക്കുന്ന തമാശയാണെന്നും താരം കുറിച്ചു.

സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. ആതിയ ഷെട്ടിയുടെ തകർപ്പൻ നൃത്തച്ചുവടുകളോടെയാണ് ഗാനം ചിത്രത്തിലെത്തിയത്. അതിനോടൊപ്പം നിൽക്കുന്ന ചുവടുകളുമായാണ് ദീപ്തി എത്തുന്നത്. ഗാനത്തിലെ ഏതാനും വരികൾക്കു മാത്രമാണ് ദീപ്തിയുടെ ചുവടുവെപ്പ്. മുഴുവൻ വിഡിയോ പോസ്റ്റ് ചെയ്യൂ എന്നതരത്തിലാണ് നൃത്തത്തിനു വരുന്ന കമന്റുകൾ.

  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!

ബാദ്ഷാ, സുനന്ദ ശർമ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളും സംഗീതവും ബാദ്ഷായുടെ തന്നെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആശകൾ ആയിരം ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു; എവിടെ, എപ്പോൾ കാണാം?
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us