ഇന്ദിരാനഗറിലെ മാംഗോ ട്രീ ബാറിൽ നടന്ന റൈഡിൽ പെൺവാണിഭത്തിനുപയോഗിച്ചിരുന്ന 32 സ്ത്രീകളെ രക്ഷപ്പെടുത്തി.

ബെംഗളൂരു :പബിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന വിവരത്തെ തുടർന്നു പൊലീസ് നടത്തിയ റെയ്ഡിൽ ആറുപേർ അറസ്റ്റിൽ. ഇവിടെ ജോലി ചെയ്തിരുന്ന 32 സ്ത്രീകളെ രക്ഷപ്പെടുത്തി. ഇന്ദിരാനഗറിലെ മാംഗോ ട്രീ ബാറിലാണ് രഹസ്യവിവരത്തെ തുടർന്നു പൊലീസ് റെയ്ഡ് നടത്തിയത്.

രക്ഷപ്പെടുത്തിയ സ്ത്രീകളെല്ലാം വെസ്റ്റ് ബംഗാൾ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചിരുന്നെന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കളെ കണ്ടെത്തി യുവതികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും.

അറസ്റ്റിലായ മാനേജർ ഷെയ്ഖ് ഉൾപ്പെടെ ആറുപ്രതികളെയും കോടതി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇഎംഐയല്ല വില്ലൻ; ബെംഗളൂരുവിൽ ഫ്ലാറ്റ് വാങ്ങി കബളിപ്പിക്കപ്പെട്ടതായി യുവാവിന്റെ കുറിപ്പ്; സോഷ്യൽ മീഡിയയിൽ വൻ ചർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts