ബെംഗളൂരുവില്‍ അന്തിയുറങ്ങിയാല്‍ സ്ഥാനം നഷ്ട്ടപ്പെടും;ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മന്ത്രി ദിവസവും സഞ്ചരിക്കുന്നത് 342 കി മി!

ബെംഗളൂരു: ജ്യോതിഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന കര്‍ണാടക മന്ത്രി എച്ച്.ഡി.രേവണ്ണ ദിവസവും സഞ്ചരിക്കുന്നത് 342 കിലോമീറ്റര്‍ ദൂരം.ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നിരിക്കുന്നത്. എന്നാല്‍, തനിക്ക് മതിയായ സൗകര്യങ്ങള്‍ ഔദ്യോഗികവസതിയില്‍ ഇല്ലാത്തതിനാലാണ് ഈ യാത്രയെന്നാണ് രേവണ്ണയുടെ വാദം.

പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുെട ജ്യേഷ്ഠനുമായ രേവണ്ണ ജ്യോതിഷവിധി പ്രകാരം മാത്രം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നയാളാണ്.അതുകൊണ്ടാണ് നിയമസഭാമന്ദിരത്തിലേക്കെത്താന്‍ ദിവസവും 342  കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന കാര്യം ജ്യോതിഷിയുെട നിര്‍ദേശപ്രകാരമാണെന്ന ആരോപണം ഉയര്‍ന്നതും.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

വിധാന്‍സഭ സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ നിന്ന് സ്വന്തം മണ്ഡലമായ ഹൊളേനരാസിപുരയിലേക്കാണ് രേവണ്ണ ദിവസവും പോയിവരുന്നത്. മന്ത്രിയായിരിക്കുന്നിടത്തോളം കാലം ബംഗളൂരുവിലെ സ്വന്തം വീട്ടില്‍ താമസിക്കരുതെന്ന് രേവണ്ണയ്ക്ക് ജ്യോതിഷിയുടെ നിര്‍ദേശമുണ്ടെന്നാണ് അഭ്യൂഹങ്ങള്‍ പരന്നത്.

എന്നാല്‍, ഈ ആരോപണങ്ങളെ പാടേ നിഷേധിച്ച് രേവണ്ണ പറയുന്നത് ബംഗളൂരുവിലെ വീട്ടില്‍ സൗകര്യങ്ങളില്ലാത്തതുകൊണ്ട്  താന്‍ ഇത്രയും ദൂരം സഞ്ചരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് എന്നാണ്. തനിക്ക് അനുവദിച്ച മന്ത്രിമന്ദിരം കിട്ടുംവരെ ഇങ്ങനെ തന്നെ തുടരാനാണ് തീരുമാനമെന്നുൂം രേവണ്ണ പറഞ്ഞു.

  പീന്യ ഫ്ലൈഓവർ ഇന്ന് മുതൽ അടയ്ക്കും; ബെംഗളൂരുവിൽ കനത്ത ഗതാഗതക്കുരുക്കിന് സാധ്യത; ബദൽ പാതകൾ അറിയാൻ വായിക്കാം

രേവണ്ണ ആവശ്യപ്പെട്ട മന്ത്രിമന്ദിരത്തില്‍ ഇപ്പോള്‍ താമസിക്കുന്നത് മുന്‍ പൊതുമരാമത്ത് മന്ത്രി എച്ച്.സി.മഹാദേവപ്പയാണ്. മൂന്നുമാസം കൂടി കഴിഞ്ഞാലേ ഔദ്യോഗികവസതിയിലെ മഹാദേവപ്പയുടെ കാലാവധി അവസാനിക്കുകയുള്ളു.  പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റാണ് രേവണ്ണ 169 കിലോമീറ്റര്‍ സഞ്ചരിച്ച് ബംഗളൂരുവിലെത്തുന്നത്. രാത്രിവൈകി തിരികെപ്പോകുകയും ചെയ്യും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us