അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

സമാറ: അട്ടിമറികളൊന്നും സംഭവിച്ചില്ല. അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ തകര്‍പ്പന്‍ ജയവുമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. കരുത്തരായ മെക്‌സിക്കോയെ പ്രീക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തുരത്തിയത്. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം നെയ്മറും (51ാം മിനിറ്റ്) പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ടോ ഫിര്‍മിനോയും (88) നേടിയ ഗോളുകള്‍ക്കാണ് കാനറികള്‍ മെക്‌സിക്കോയുടെ കഥ കഴിച്ചത്.

നെയ്മർ തന്നെയാണ് ആദ്യ  ഗോളിന് വഴിവച്ച നീക്കത്തിന് തുടക്കമിട്ടത്. ബോക്സിന്റെ അതിരിൽ നിന്ന് പന്ത് വില്ല്യന് ബാക്ക്ഹീൽ ചെയ്തു കൊടുത്ത് ഒറ്റ ഓട്ടം ബോക്സിലേയ്ക്ക്. ഇടതുഭാഗത്ത് നിന്ന് വില്ല്യനെടുത്ത ഷോട്ട് പോസ്റ്റിന് ലംബമായി മുഴുവൻ പ്രതിരോധത്തെയും കീറിമുറിച്ച് പറന്നു. ഈ പന്തിനായി ജീസസും നെയ്മറും കൃത്യമായി തന്നെ ചാടിവീണു. ആളില്ലാ പോസ്റ്റിലേയ്ക്ക് ടാപ്പ് ചെയ്യാനായത് നെയ്മർക്ക്. ബ്രസീൽ മുന്നിൽ (1-0).

  കോടികൾ ഒഴുക്കി, പക്ഷേ ഗോശാലകൾ ശൂന്യം; കാലിക്കൂട്ടങ്ങൾ റോഡരികുകളും കടത്തിണ്ണകളും

കളത്തിലിറങ്ങി രണ്ട് മിനിറ്റിനുള്ളിലായിരുന്നു ഫിര്‍മിനോയുടെ ഗോള്‍ . പൗളിന്യോയെ പിന്‍വലിച്ച് 86-ാം മിനിറ്റിലാണ് ഫിര്‍മിനോ കളത്തിലെത്തിയത്.

ബോക്‌സിലേക്ക് പന്തുമായി ഓടിയടുത്ത നെയ്മര്‍ പോസ്റ്റിന്റെ ഇടതു മൂല ലക്ഷ്യമാക്കി പന്ത് ചെത്തിയിട്ടു. എന്നാല്‍ ഗോളി ഒച്ചാവോയുടെ ഇടങ്കാലില്‍ തട്ടി പന്ത് നേരെ വന്നത് ഫിര്‍മീനോയുടെ കാലില്‍. ഓടുന്ന ഓട്ടത്തില്‍ തന്നെ ഫിര്‍മിനോ വല ചലിപ്പിച്ചു. ബ്രസീല്‍ 2-0 മെക്‌സിക്കോ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us