പാര്‍ക്കിങ് നിരക്ക് പൊളളും; വിമാനത്താവളം വീണ്ടും നിയന്ത്രിത പാര്‍ക്കിങ് 8ന് നിലവില്‍ വരും; നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു: വിമാനത്താവള ടെര്‍മിനലുകള്‍ക്ക് മുന്നിലെ വാഹന തിരക്ക് കുറയ്ക്കാന്‍ നിയന്ത്രിത പാര്‍ക്കിങ് (ആക്‌സെസ് കണ്‍ട്രോള്‍) സംവിധാനം വീണ്ടും ഏര്‍പ്പെടുത്തുന്നു. പുതിയ പാര്‍ക്കിങ് സംവിധാനം 8ന് നിവലില്‍ വരും.

ഇരു ടെര്‍മിനലുകളുടെയും പ്രവേശനകവാടത്തിലും പുറത്തേക്കുളള വഴിയിലും ഇതിനായി ആക്‌സെസ് കണ്‍ട്രോള്‍ ഗേറ്റ് സ്ഥാപിച്ചു. വാഹനം കടന്നുപോകുമ്പോള്‍ ഗേറ്റിലെ സെന്‍സുറകള്‍ സ്‌കാന്‍ ചെയ്യും. പുറത്തേക്കു പോകുമ്പോള്‍ അധിക സമയത്തിന് പണം ഈടക്കുന്നതാണ് രീതി. ബെംഗളൂരു വിമാനത്തവളത്തില്‍ യാത്രക്കാരെ കൊണ്ട്വരാനും പോകാനും പ്രതിദിനം കുറഞ്ഞതു ലക്ഷം വാഹനങ്ങള്‍ വരുന്നുണ്ടെന്നാണ് ബെംഗളൂരു രാജ്യന്തര വിമാനത്താവള ലിമിറ്റഡിന്റെ (ബി ഐഎഎല്‍) കണക്ക്.

  റൺവേയിലേക്ക് നീങ്ങുന്നതിനിടെ വിമാനത്തിൽ പുക; ബെംഗളൂരു വിമാനത്താവളത്തിൽ 230 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കഴിഞ്ഞ വര്‍ഷം മേയില്‍ സമാന രീതിയില്‍ പാര്‍ക്കിങ് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രതിഷേധം കനത്തതോടെ ദിവസങ്ങള്‍ക്കുളളില്‍ ബി ഐഎഎല്‍ പിന്‍വലിച്ചു.

സ്വകാര്യ വാഹനങ്ങള്‍ക്ക് 8 മിനിറ്റ്

ടി വണ്‍, ടി ടു ടെര്‍മിനലുകള്‍ക്ക് മുന്നിലെ പിക്കപ് സോണുകളില്‍ സ്വകാര്യ കാറുകള്‍ക്ക് (വെളള നമ്പര്‍ പ്ലേറ്റ്) 8 മിനിറ്റ് വരെ സൗജന്യമായി പാര്‍ക്ക് ചെയ്യാം. 8 മുതല്‍ 13 മിനിറ്റ് വരെ 150 രൂപയും 13-18 മിനിറ്റ് 300 രൂപയും ഈടാക്കും. 18 മിനിറ്റിന് ശേഷം നിര്‍ത്തിയിടുന്ന് വാഹനങ്ങള്‍ ടോയിങ് ക്രെയിന്‍ ഉപയോഗിച്ച് വിമാനത്താവള പോലീസ് സ്‌റ്റേഷന് സമീപത്തേക്ക് മാറ്റിയിട്ടും ടോയിങ് ചാര്‍ജ് ഉള്‍പ്പടെയുളള പിഴനിരക്ക് നല്‍കേണ്ടി വരും.

  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം

പത്ത് മിനിറ്റ് വാണിജ്യ വാഹനങ്ങള്‍ക്ക്

മഞ്ഞ ബോര്‍ഡുളള ടാക്‌സികള്‍, വെബ് ടാക്‌സികള്‍, ഇലക്ട്രിക് ടാക്‌സികള്‍ എന്നിവയ്ക്ക് 10 മിനിറ്റ് വരെ സൗജന്യമായി പാര്‍ക്ക് ചെയ്യാം. 8 മുതല്‍ 13 മിനിറ്റ് വരെ 150 രൂപയും 13-18 മിനിറ്റും 300 രുപയും ഈടാക്കും. ടെര്‍മിനല്‍ ഒന്നിലെ പിഫോര്‍, പീ ത്രീ ബേയിലും മാത്രമാണ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് നിര്‍ത്താന്‍ അനുമതിയുളളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts