അഞ്ചുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പിന്റെ പ്രത്യേകസംഘം വെടിവെച്ചുകൊന്നു

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ താലൂക്കിൽ ദിവസങ്ങളായി മനുഷ്യർക്കും കന്നുകാലികൾക്കും ഭീഷണി ഉയർത്തിയിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പിന്റെ പ്രത്യേകസംഘം വെടിവെച്ചുകൊന്നു.

കഴിഞ്ഞ ആഴ്ച അഞ്ചുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുലിയെയാണ് വനംവകുപ്പ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഭൈരപുര ഗ്രാമത്തിൽവെച്ച് വെടിവെച്ചുകൊന്നത്.

കഴിഞ്ഞദിവസം 11-കാരനെയും പുലി ആക്രമിച്ചിരുന്നു. കൂടാതെ നന്ദി, കെഞ്ചപുര, കെഞ്ചപുര ഗേറ്റ്, ഭൈരപുര ഗ്രാമങ്ങളിലും പരിസരങ്ങളിലും പുള്ളിപ്പുലി ചുറ്റിത്തിരിഞ്ഞിരുന്നു.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

പിടികൂടുന്നതിനായി മൈസൂരുവിൽനിന്നുള്ള പുള്ളിപ്പുലി ടാസ്ക് ഫോഴ്സും ചിക്കമഗളൂരുവിൽനിന്നുള്ള ആന ടാസ്ക് ഫോഴ്സുമാണ് ദൗത്യം തുടങ്ങിയത്.

ഭൈരപുര ഗ്രാമത്തിന് സമീപം പുള്ളിപ്പുലിയെ കണ്ട ജീവനക്കാർ കാട് വളഞ്ഞു. എന്നാൽ, പുലി പുറത്തേക്കുചാടി ജീവനക്കാരെ ആക്രമിക്കാൻശ്രമിച്ചു.

ഇതോടെയാണ് സംഘം വെടിയുതിർത്തത്. തുടർന്ന് പുള്ളിപ്പുലി ഓടിപ്പോയി. തിരച്ചിലിനുശേഷം, പിന്നീട് കാടിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts