നമ്മ മെട്രോ യെല്ലോ പാതയിലും രാവിലത്തെ സർവീസ് നേരത്തേയാകും; സമയം അടങ്ങുന്ന വിശദാംശങ്ങൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ(ആർവി റോഡ്-ബൊമ്മസാന്ദ്ര) തീവണ്ടി സർവീസ് രാവിലെ നേരത്തേയാക്കുന്നു.

തിങ്കളാഴ്ചകളിൽ രാവിലെ 5.05-ന് ആദ്യ സർവീസും 5.35-ന് രണ്ടാമത്തെ സർവീസും പുറപ്പെടുന്ന രീതിയിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാറ്റം വരുത്തി.

താമസിയാതെ ബാക്കി ദിവസങ്ങളിലും സർവീസ് നേരത്തേയാക്കിയേക്കും. നിലവിൽ രാവിലെ ആറ് മണിക്കാണ് ഇരുഭാഗങ്ങളിൽനിന്നും ആദ്യ സർവീസ് പുറപ്പെട്ടിരുന്നത്.

  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!

തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ ഈ സമയക്രമംതന്നെ തുടരും. ഞായറാഴ്ചകളിൽ രാവിലെ ഏഴിനാണ് സർവീസ് ആരംഭിക്കുക. നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ ഞായറാഴ്ചകളിലൊഴികെ പുലർച്ചെ അഞ്ചിനാണ് സർവീസ് ആരംഭിക്കുന്നത്.

ഞായറാഴ്ചകളിൽ രാവിലെ ഏഴിനും. യെല്ലോ പാതയിൽ തീവണ്ടികളുടെ എണ്ണം കുറവായതാണ് സർവീസുകൾ നേരത്തേയാക്കാൻ പ്രയാസം.

അഞ്ചു തീവണ്ടികൾമാത്രമാണ് സർവീസ് നടത്തുന്നത്. ആറാമത്തെ തീവണ്ടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ മാസം അവസാനം ഇത് സർവീസ് ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
[masterslider id="10"]

Related posts