നഗരത്തില്‍ വരുന്നു അടുക്കള മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് പ്ലാന്റ്; പ്രതിദിനം 15 ടണ്‍ വരെ ഉല്‍പാദനം; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പ്രതിദിനം 300 ടൺ ഖരമാലിന്യം ശേഖരിച്ച് 12.6 ടൺ മുതൽ 15 ടൺ കംപ്രസ്ഡ് ബയോ ഗ്യാസ് ഉത്പാദിപ്പിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാൻ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുമായി കരാറുണ്ടാക്കി കർണാടക സർക്കാർ.

ബെംഗളൂരുവിലെ ഹരലകുണ്ടെ ഗ്രാമത്തിൽ കർണാടക കംപോസ്റ്റ് ഡിവലപ്‌മെന്റ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 18 ഏക്കർ സ്ഥലത്താണ് ജൈവവാതക നിർമാണ പ്ലാന്റ് വരുന്നത്.

  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു

ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെയും(ജിബിഎ) ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെയും (ബിഎസ്ഡബ്ല്യൂഎംഎൽ) ഉദ്യോഗസ്ഥരും ഗെയ്‌ൽ ഉദ്യോഗസ്ഥരും തമ്മിലാണ് കരാറുണ്ടാക്കിയത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

ഇതുപ്രകാരം പ്ലാന്റിനുള്ള സ്ഥലം ജിബിഎ ഗെയ്‌ലിന് നൽകും.

ദിവസം മുനിസിപ്പാലിറ്റിയിലെ 300 ടൺ ഖരമാലിന്യം ബിഎസ്ഡബ്ല്യൂഎംഎൽ പ്ലാന്റിന് നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
[masterslider id="10"]

Related posts