ബെംഗളൂരു : മൈസൂരു ദസറയ്ക്ക് ഇക്കുറി മാറ്റുകൂട്ടാൻ വ്യോമസേനയുടെ എയർഷോയും. എയർഷോയ്ക്ക് അനുമതി നൽകിയതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു. കത്തിൽ ദസറയുടെ ഉദ്ഘാടനച്ചടങ്ങിൽ രാജ്നാഥ് സിങ്ങിനെ മുഖ്യമന്ത്രി മൈസൂരുവിലേക്ക് ക്ഷണിച്ചു.
എയർഷോയിൽ ഈ വർഷം പുതുമയുള്ള ആകർഷണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ബന്നിമണ്ഡപ് ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് സാധാരണ എയർഷോ നടക്കാറുള്ളത്. ഇതിനായി കേന്ദ്രപ്രതിരോധമന്ത്രാലയത്തിൽനിന്നുള്ള കൂടുതൽ യുദ്ധവിമാനങ്ങളും ജെറ്റുകളും ന്യൂഡൽഹിയിൽനിന്ന് മൈസൂരുവിലെത്തിക്കും.
എയർഷോയ്ക്ക് പുറമേ ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ 1500 ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺഷോയും നടക്കുമെന്ന് ദസറ സ്പെഷ്യൽ ഓഫീസർ കൂടിയായ ഡെപ്യൂട്ടി കമ്മിഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു.
സംസ്ഥാനം രൂക്ഷവരൾച്ച നേരിടുകയും സർക്കാർ ചെലവ് വെട്ടിക്കുറയ്ക്കുകയും ചെയ്തതിനാൽ കഴിഞ്ഞവർഷം ദസറ ആഘോഷത്തിൽ എയർഷോ നടന്നിരുന്നില്ല. എന്നാൽ, ഈ വർഷം മറിച്ചുള്ള തീരുമാനം ആഘോഷങ്ങളുടെ പൊലിമ കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]