കൂടുതല്‍ ഡിജിറ്റല്‍ ആയി ബിഎംടിസി;ഇന്നുമുതല്‍ ഡിജിറ്റല്‍ പ്രതിദിന പാസ് നിലവില്‍ വന്നു;ഓണ്‍ലൈന്‍ വഴി ഡിജിറ്റല്‍ പാസ്സുകള്‍ വാങ്ങാം;സ്കാന്‍ ചെയ്തു കണ്ടക്റ്റര്‍ അധിന്റെ ആധികാരികത ഉറപ്പിക്കും;പരീക്ഷണം വിജയിച്ചാല്‍ ഈ സംവിധാനം വ്യാപകമാക്കും.

ബെംഗളൂരു: ഐ ടി സിറ്റിയില്‍ കൂടുതല്‍ ഡിജിറ്റല്‍ ആയി യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ബിഎംടിസിയുടെ ഡിജിറ്റൽ പ്രതിദിന പാസ് ഇന്നാരംഭിച്ചു. സ്വകാര്യ സ്റ്റാർട്ടപ്പ് സംരംഭവുമായി ചേർന്നാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ പാസ് പരീക്ഷണാടിസ്ഥാനത്തിൽ എസി ബസ് സർവീസായ വജ്രയിൽ ആരംഭിക്കുന്നത്.

മജസ്റ്റിക്കിൽ നിന്ന് കാടുഗോഡയിലേക്കുള്ള 335 നമ്പർ എസി ബസുകളിലാണ് ഡിജിറ്റൽ പാസ് സൗകര്യം ലഭിക്കുക. നമ്മ പാസ് എന്ന പേരിൽ ബസിനുള്ളിൽ പതിച്ച പോസ്റ്ററിലെ ക്യുആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്യണം. സ്കാൻ ചെയ്ത് കഴിഞ്ഞാൽ പാസ് ഡൗൺലോഡ് ചെയ്യാം. ഫോൺ പേ ഇ വോലറ്റ് ഉപയോഗിച്ചാണ് പണമടയ്ക്കേണ്ടത്. കണ്ടക്ടർക്ക് പാസിന്റെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഇതിന്റെ ആധികാരികത പരിശോധിക്കാൻ സാധിക്കും.

  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു

ആദ്യദിനത്തിൽ 100 പാസുകളാണ് വിതരണം ചെയ്യുക. 147 രൂപയാണ് പ്രതിദിന പാസിന്റെ നിരക്ക്. ഫോൺ പേ ആപ് ഉപയോഗിക്കുന്നവർക്ക് ദിവസവും പത്ത് രൂപ കാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. പദ്ധതി വിജയകരമായാൽ രണ്ട് മാസത്തിനുള്ളിൽ ബിഎംടിസി ആപ്പ് ഉപയോഗിച്ചും പാസ് ഡൗൺ ലോഡ് ചെയ്യാനുള്ള സൗകര്യം ആരംഭിക്കും. നമ്മ മെട്രോ, വെബ് ടാക്സി സർവീസുകളിൽ നിന്ന് കടുത്ത മൽസരം നേരിടുന്ന സാഹചര്യത്തിലാണ് ബിഎംടിസി ഡിജിറ്റൽ പാസ് സംവിധാനം ആരംഭിക്കുന്നത്. എസി ബസുകളിൽ നേരത്തെ ആരംഭിച്ച സ്മാർട് കാർഡ് സംവിധാനം വിജയിക്കാത്ത സാഹചര്യത്തിലാണ് ഡിജിറ്റൽ പാസിലേക്ക് ചുവടുമാറ്റുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഴയ പഞ്ച് ഡയലോഗിൽ മാറ്റാം; കനകം മൂലമല്ല, ഗ്യാസ് സിലിണ്ടർ മൂലമാണ്' ഇപ്പോൾ പ്രശ്നം! സംഭവം ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us