കബ്ബൺ പാർക്കിൽ അനുമതിയില്ലാതെ ബ്ലൈൻഡ് ഡേറ്റിംഗ് പ്ലാൻ

ബെംഗളൂരു: കബ്ബൺ പാർക്ക് ഒരു ഡേറ്റിംഗ് സ്ഥലമായി മാറ്റാൻ നീക്കം.

ബുക്ക് മൈ ഷോയിൽ കബ്ബൺ പാർക്കിൽ യുവാക്കൾക്കും യുവതികൾക്കും ബ്ലൈൻഡ് ഡേറ്റുകൾ അനുവദിച്ചു കൊണ്ടുള്ള പോസ്റ്റ് വന്നിട്ടുണ്ട്.

ഹോർട്ടികൾച്ചർ ഉദ്യോഗസ്ഥരുടെ അറിവില്ലാതെയാണ് ഡേറ്റിംഗ് പരസ്യം കൊടുത്തിട്ടുള്ളത്.

ബ്ലൈൻഡ് ഡേറ്റിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ ബുക്ക് മൈ ഷോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പരസ്യപ്പെടുത്തിട്ടുള്ളത് .

  വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം: ബെംഗളൂരുവിലെ ഹോട്ടലുകൾക്ക് നഷ്ടം 150 കോടി; ആശ്വാസകിരണമായി പുതിയ കപ്പലുകൾ

ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷൻ അനുവദിച്ചിട്ടുമുണ്ട്. പെൺകുട്ടികൾക്ക് പ്രവേശന ഫീസ് 199 രൂപയാണെങ്കിൽ, പുരുഷന്മാർക്ക് 999 രൂപയുടേതാണ്.

ആയിരത്തിലധികം ആളുകൾ ഇതിനകം ഈ ഡേറ്റിംഗ് പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

നഗരത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കബ്ബൺ പാർക്ക് .

സാംസ്കാരിക പരിപാടികൾക്ക് പുറമേ, വായനക്കാർക്കും പരിസ്ഥിതി പ്രവർത്തകർക്കും പ്രണയികൾക്കും കബ്ബൺ പാർക്ക്‌ എന്നത് പ്രിയപ്പെട്ട സ്ഥലം കൂടിയാണിത്. പൊതുസ്ഥലം എന്ന നിലവിൽ ഇതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പശ്ചിമേഷ്യയിൽ വെടിനിർത്തലിന് കളമൊരുങ്ങുന്നു; അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ സന്നദ്ധം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.ആർ. മാർക്കറ്റിന് സമീപം തീപിടുത്തം!
[masterslider id="10"]

Related posts

Click Here to Follow Us