ബെംഗളൂരു ദുരന്തം: ഡി. കെ ശിവകുമാർ രാജിവെക്കണം ശോഭ കരന്തലെജെ

ബെംഗളൂരു: ബെംഗളൂരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാർ രാജിവെക്കണമെന്ന് കേന്ദ്രമന്ത്രി ശോഭ കാരന്തലെജെ. സ്വകാര്യ കമ്പനിയുടെ ഇത്തരമൊരു പരിപാടിക്ക് എന്തിനാണ് അനുമതി നൽകിയതെന്ന് അവർ ചോദിച്ചു. ഇതൊരു സർക്കാർ പരിപാടിയണോ. ഒരു തരത്തിലുമുള്ള പ്ലാനിങ് ഇല്ലാതെയാണ് പരിപാടി നടന്നത്.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ രണ്ടോ മൂന്നോ ഗേറ്റുകൾ മാത്രമാണ് തുറന്നത്. ഇവിടെയാണ് തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിച്ചത്. ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും. സർക്കാറിൻ്റെ പരിപാടി അല്ലാ തിരുന്നിട്ടും സർക്കാറിൻ്റെ ആഘോഷം പോലെയാണ് അത് സംഘടിപ്പിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ദുരന്തം സംബന്ധിച്ച് അന്വേഷണം നടത്താൻ ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യേക സംഘം രൂപീകരിക്കണം. വിജയാഘോഷത്തിൽ പങ്കെടുത്ത ശിവകുമാർ രാജിവെക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
[masterslider id="10"]

Related posts