ബെംഗളൂരുവിലെ ആദ്യ ഐപിഎൽ മത്സരം ഇന്ന് ; വാതുവെപ്പ് നിരീക്ഷണം ശക്തമാക്കി പോലീസ്

ബെംഗളൂരു : ഐപിഎൽ വാതുവെപ്പ് തടയാൻ നിരീക്ഷണം ശക്തമാക്കി ബെംഗളൂരു പോലീസ്.

മുൻവർഷങ്ങളിൽ ഐപിഎൽ സമയത്ത് ഒട്ടേറെ വാതുവെപ്പുസംഘങ്ങൾ പിടിയിലായിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് നിരീക്ഷണം ശക്തമാക്കിയത്.

കർണാടക പോലീസ് നിയമപ്രകാരം സംസ്ഥാനത്ത് ഓഫ്‌ലൈൻ വാതുവെപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകളും ഗെയിമിങ് ആപ്ലിക്കേഷനുകളും പ്രവർത്തിക്കുന്നുണ്ട്.

ഓൺലൈൻ ഗെയിമിങ്ങിനെ രണ്ടുതരമായി തിരിച്ചിട്ടുണ്ട്. ‘ഗെയിംസ് ഓഫ് സ്കിൽ’ എന്ന വിഭാഗം നിയമപരവും ‘ഗെയിംസ് ഓഫ് ചാൻസ്’ എന്ന വിഭാഗം നിയമവിരുദ്ധവുമാണെന്ന് പോലീസ് പറഞ്ഞു.

  വൈറ്റ് ഹൗസിന് പുറത്ത് വെടിവെയ്പ്പ് നടത്തിയ അക്രമി കൊല്ലപ്പെട്ടു; തിരിച്ചറിഞ്ഞത് 'യേശുവിന്റെ പുനർജന്മമെന്ന്' വിശ്വസിച്ചിരുന്ന 21-കാരനെ

ഇതിൽ മിക്ക ഗെയിമിങ് ആപ്പുകളും ഗെയിംസ് ഓഫ് സ്കിൽ വിഭാഗത്തിലാണ് വരുന്നത്.

എന്നാൽ, യുവാക്കൾ ഇതിൽ അടിമപ്പെട്ട് പതിയെ ഗെയിംസ് ഓഫ് ചാൻസ് വിഭാഗത്തിലേക്ക് മാറുമോയെന്ന ആശങ്കയുണ്ടെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ ആദ്യത്തെ ഐപിഎൽ മത്സരം ബുധനാഴ്ചയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts