പാന്റിന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക് 

ഭോപ്പാൽ :മോട്ടോർ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂരിലായിരുന്നു സംഭവം.

പോലീസ് പറയുന്നതനുസരിച്ച്‌, വഴിയോരക്കച്ചവടക്കാരനായ 19 വയസ്സുള്ള യുവാവ് പച്ചക്കറികള്‍ വാങ്ങി മാർക്കറ്റില്‍ നിന്ന് മോട്ടോർ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോളായിരുന്നു സംഭവം.

നൈൻവാഡ ഗ്രാമത്തിന് സമീപമുള്ള ടോള്‍ ടാക്സിന് സമീപം നൈൻവാഡ സ്വദേശി അരവിന്ദിന്റെ (19) പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

  ഓഫീസിൽ വരാൻ ഉൾപ്പടെ മെട്രോ എടുത്തോളൂ;, പകരം 2,000 രൂപ ലഭിക്കും; ഐടി നഗരത്തിൽ പുതിയ തരംഗം

സ്ഫോടനത്തില്‍, വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങള്‍ക്കും പൊള്ളലേറ്റു.

ഇതേതുടർന്ന് യുവാവ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ നിന്ന് താഴേക്ക് വീണ് തലയ്ക്ക് പരിക്കേറ്റു.

ഹൈവേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വീണ യുവാവിന്റെ അരക്കെട്ടിനും പരിക്ക് പറ്റിയിട്ടുണ്ട്.

അരവിന്ദിനെ ആദ്യം സാരംഗ്പൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് ഷാജാപൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഫോണ്‍ പുതുതായി വാങ്ങിയതാണെന്നും രാത്രി മുഴുവൻ ചാർജ് ചെയ്തതാണെന്നും സഹോദരൻ പറഞ്ഞു.

അതിനിടെ, യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് മൊബൈല്‍ ഫോണുകള്‍ കൈകാര്യം ചെയ്യുമ്ബോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് യുവാവിനെ ചികിത്സിച്ച ഡോ. നാഗർ പറഞ്ഞു.

  ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലിം ലീഗിന് അര്‍ഹത: അവകാശവാദവുമായി മുനവറലി തങ്ങള്‍

എന്നാല്‍ യുവാവിന്റെ സഹോദരൻ പറഞ്ഞത് കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് ഒരു പ്രമുഖ കമ്ബനിയില്‍ നിന്ന് ഒരു സെക്കൻഡ് ഹാൻഡ് മൊബൈല്‍ വാങ്ങിയിരുന്നു എന്നാണ്.

മൊബൈല്‍ പൊട്ടിത്തെറിച്ചതിനെ തുടർന്ന് യുവാവിന്റെ സ്വകാര്യ ഭാഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സാരംഗ്പൂരിലെ ഡോക്ടർ നയൻ നഗർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us