മെട്രോ നിർമാണത്തിനായി ഹെബ്ബാളിൽ 45 ഏക്കർ സ്ഥലം ഏറ്റെടുക്കാൻഒരുങ്ങി ബി.എം.ആർ.സി

ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി ഹെബ്ബാളിൽ 45 ഏക്കർ സ്ഥലം ഏറ്റെടുക്കാനൊരുങ്ങി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.). നിലവിൽ കർണാടക ഇൻഡസ്ട്രിയൽ എര്യാസ് ഡിവലപ്പ്‌മെന്റ് ബോർഡിന് (കെ.ഐ.എ.ഡി.ബി.) കീഴിലുള്ളതാണ് ഈ സ്ഥലം.

ഇതു സംബന്ധിച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വ്യവസായ മന്ത്രി എം.ബി. പാട്ടീലും ചർച്ച നടത്തി. നേരത്തേ വിവിധ ആവശ്യങ്ങൾക്കായി കെ.ഐ.എ.ഡി.ബി. ഏറ്റെടുത്തതാണ് ഈ സ്ഥലം.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

ഹെബ്ബാളിനെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന മെട്രോ പാതയുടെ നിർമാണത്തിനാണ് ഈ സ്ഥലം ബി.എം.ആർ.സി.എൽ. ആവശ്യപ്പെടുന്നത്.

മെട്രോ യാഥാർഥ്യമാകുന്നതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മികച്ച കണക്ടിവിറ്റി ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

വിമാനത്താവളത്തിലേക്കുള്ള മെട്രോ പാതയുടെ നിർമാണം വേഗത്തിൽ നടന്നു വരുകയാണ്. ഹെബ്ബാൾ ഭാഗത്ത് ഗതാഗതക്കുരുക്ക് ഓരോ ദിവസവും കൂടി വരുന്ന സാഹചര്യത്തിൽ മെട്രോ വരുന്നത് ഏറെ പ്രയോജനപ്പെടും.

  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു

നമ്മ മെട്രോ രണ്ട് ബി ഘട്ടത്തിലുൾപ്പെടുന്ന ബ്ലൂ ലൈനിൽ വരുന്നതാണ് കെംപെഗൗഡ വിമാനത്താവളത്തിലേക്കുള്ള നിർദിഷ്ടപാത. ഈ പാതയിൽ 17 സ്റ്റേഷനുകളുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts