ഷൂ കടയില്‍ തീപിടുത്തം; ഉണ്ടായത് വന്‍ നാശനഷ്ടം

ബെംഗളൂരു: അട്ടിബെലെയിലെ ഗൗരി ശങ്കര്‍ തിയേറ്റര്‍ റോഡിലെ ഒരു പാദരക്ഷാ കടയില്‍ വന്‍ തീപിടുത്തം. വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

തീപിടുത്തത്തില്‍ എസ്ടിആര്‍ ഫുട്‌വെയര്‍ ഷോറൂമിലെ പാദരക്ഷകളും അനുബന്ധ ഉപകരണങ്ങളും പൂര്‍ണ്ണമായും കത്തിനശിച്ചു.

നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അഗ്‌നിശമന സേന സ്ഥലത്തെത്തുന്നതിനു മുമ്പുതന്നെ തീ കട മുഴുവന്‍ പടര്‍ന്നിരുന്നു.

  ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മയ്ക്കും കുട്ടിക്കും ഗുരുതര പരിക്ക്

ലക്ഷക്കണക്കിന് രൂപയുടെ പാദരക്ഷകള്‍ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ആറ്റിബെലെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "പെൺകുട്ടികൾക്ക് മാത്രമല്ല, ഇനി ആൺകുട്ടികൾക്കും ടിക്കറ്റില്ല! കർണാടകയിൽ വരുന്നത് വിപ്ലവകരമായ മാറ്റം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us