സ്കൂട്ടറിന്റെ വില 80000, ട്രാഫിക് പിഴയായി വന്നത് 160000 രൂപ; വണ്ടി പോലീസ് പിടിച്ചെടുത്തു 

ബെംഗളൂരു: ഓടിക്കുന്ന സ്കൂട്ടറിന്‍റെ വില വെറും എണ്‍പതിനായിരം, പക്ഷേ ട്രാഫിക് നിയമലംഘനത്തിന് ബെംഗളൂരുവിലെ ട്രാവല്‍ ഏജന്‍റുമാർക്ക് ഇതുവരെ കിട്ടിയത് ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയാണ്.

മൂന്ന് വർഷത്തില്‍ 311 തവണ ബെംഗളൂരു സ്വദേശികളായ മൂന്ന് പേർ ചേർ‍ന്ന് ഉപയോഗിച്ച സ്കൂട്ടർ നിയമം ലംഘിച്ച്‌ തലങ്ങും വിലങ്ങും ഓടിയെന്നാണ് ട്രാഫിക് ക്യാമറ കണ്ടെത്തിയത്.

വണ്ടി നമ്പർ കെ എ 05 ജെ എക്സ് 1344. സ്ഥലം ബെംഗളൂരുവിലെ ബസ് സ്റ്റേഷനുകളിലൊന്നായ കലാശിപാളയ.

ഇവിടത്തെ ഒരു ട്രാവല്‍ ഏജന്‍റ് പെരിയസാമിയുടെ പേരിലുള്ള ആക്ടീവ സ്കൂട്ടറാണ് ട്രാഫിക് നിയമലംഘനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറിയടിച്ചു കളഞ്ഞത്.

  അവർ “ദൈവങ്ങളോട് പോലും” നീതി കാണിച്ചില്ല; എല്‍ഡിഎഫ് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡി കെ ശിവകുമാർ

311 തവണ മൂന്ന് വർഷത്തിനിടെ ഈ സ്കൂട്ടർ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ട്രാഫിക് നിരീക്ഷണ ക്യാമറകള്‍ കണ്ടെത്തിയിട്ടുള്ളത്.

വണ്ടിക്കാകെ എണ്‍പതിനായിരം രൂപയേ വിലയുള്ളൂ.

കിട്ടിയ പിഴത്തുക ഒരു ലക്ഷത്തി അറുപതിനായിരം രൂപയോളം വരും.

തുടർച്ചയായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പെരിയസ്വാമിയുടെ ട്രാവല്‍ ഏജൻസിയിലെത്തി വിവരം തിരക്കിയപ്പോഴാണ് വണ്ടി ബന്ധുവായ സുദീപടക്കം മറ്റ് രണ്ട് പേരും ഉപയോഗിക്കുന്നുണ്ടെന്ന വിവരമറിഞ്ഞത്.

കുറച്ച്‌ പണം ഇപ്പോഴടയ്ക്കാം, ബാക്കി പിന്നെ അടയ്ക്കാമെന്നൊക്കെ പെരിയസ്വാമി പറഞ്ഞ് നോക്കിയെങ്കിലും വണ്ടി ട്രാഫിക് പോലീസ് അങ്ങ് പൊക്കി.

  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്

വണ്ടിയുടെ വിലയുടെ ഇരട്ടി പിഴ വന്ന സ്ഥിതിക്ക് അത് സ്റ്റേഷനില്‍ കിടന്നോട്ടെയെന്ന് വയ്ക്കാൻ പെരിയസ്വാമിക്ക് കഴിയില്ല.

പിഴ അടയ്ക്കാതിരുന്നാല്‍, കോടതി നോട്ടീസ് കൊടുക്കും. പിന്നീടത് വാറന്‍റാകും. പിഴത്തുക ഇപ്പോഴുള്ളതിലും കൂടുതലുമായേക്കാം.

ഹെല്‍മെറ്റെടുക്കാതെയും ഫുട്പാത്ത് വഴിയും തലങ്ങും വിലങ്ങുമോടുന്ന നിയമലംഘകരോട്, വല്ലപ്പോഴുമൊരിക്കല്‍ പിഴയെത്ര എന്ന് വെബ്സൈറ്റ് നോക്കാൻ പറയുകയാണ് നഗരത്തിലെ ട്രാഫിക് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us