പീപ്പിൾസ് ഫൗണ്ടേഷൻ വയനാട് പുനരധിവാസ പദ്ധതി- എച്ച്. ഡബ്ലു. എ സഹായം കൈമാറി

ബെംഗളൂരു : ചൂരൽമല – മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പീപ്പിൾസ് ഫൗഷൻ, കേരള പ്രഖ്യാപിച്ച 20 കോടിയുടെ ‘എറൈസ് മേപ്പാടി’ പദ്ധതി പ്രഖ്യാപനത്തിൽ വച്ച് എച്ച്. ഡബ്ലു. എ ചാരിറ്റബൾ ഫൗണ്ടേഷൻ്റെ പദ്ധതി വിഹിതം കൈമാറി.

എച്ച്. ഡബ്ലു. എ പ്രസിഡണ്ട് ഹസ്സൻ കോയ, സെക്രട്ടറി അനൂപ് അഹമദ് എന്നിവർ ചേർന്ന് പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി. ഐ നൗഷാദിന് ചെക്ക് കൈമാറി.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

പീപ്പിൾസ് ഫൗണ്ടേഷൻ്റെ ഔദ്യോഗിക പദ്ധതി പങ്കാളികൂടിയായ എച്ച്. ഡബ്ലു. എ വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വ്യത്യസ്ത പദ്ധതികളിലേക്കാണ് വിഹിതം കൈമാറിയത്.

പദ്ധതിക്കായി ബെംഗളൂരുവിൽ നിന്നും കൂടുതൽ സഹായം എത്തിക്കാൻ എച്ച്. ഡബ്ലു. എ പരിശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എച്ച്. ഡബ്ലു. എ പ്രൊജക്ട് കോർഡിനേറ്റർ നാസിഹ് വണ്ടൂർ ചടങ്ങിൽ സംബന്ധിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ് ജാനകി വിടവാങ്ങി; അന്ത്യം മൈസൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
[masterslider id="10"]

Related posts