നഗരത്തിൽ മാറ്റമില്ലാതെ വെല്ലുവിളി ഉയർത്തി മാലിന്യസംസ്കരണ വിഷയം

ബെംഗളൂരു : മാലിന്യം കൈകാര്യംചെയ്യുന്നതിൽ വെല്ലുവിളികളേറെയുള്ള നഗരത്തിൽ ദിവസേനയുള്ള മാലിന്യശേഖരം 6000 മെട്രിക് ടൺ ആയി.

ദിവസേന കുമിഞ്ഞുകൂടുന്ന മാലിന്യം കൈകാര്യംചെയ്യാൻ ബെംഗളൂരു കോർപ്പറേഷൻ(ബി.ബി.എം.പി.) ബുദ്ധിമുട്ടുകയാണ്.

ദേശീയ ഹരിതട്രിബ്യൂണലിന്റെ നിർദേശം അവഗണിച്ച് നഗരത്തിലുടനീളം മാലിന്യം കുമിഞ്ഞുകൂടുന്നത് വെല്ലുവിളിയാവുകയാണ്.

ഗാർഹികമാലിന്യശേഖരണം കൂടുതലായതിനാൽ മാലിന്യം തള്ളാനും സ്ഥലം തികയുന്നില്ല.

നിലവിൽ ബി.ബി.എം.പി. പരിധിക്കുള്ളിലെ മിറ്റിഗനഹള്ളി മാത്രമാണ് മാലിന്യംതള്ളാൻ പര്യാപ്തമായ സ്ഥലം.

  കരിയറിലെ ഏറ്റവും വലിയ ആഘാതം; ഇതിഹാസ താരം ലയണൽ മെസി മൈതാനം വിടുന്നു

നഗരത്തിൽ ഏഴ് മാലിന്യസംസ്കരണയൂണിറ്റുകളുണ്ടെങ്കിലും പലതും പ്രവർത്തനരഹിതമാണ്. സാങ്കേതികപ്രശ്നങ്ങളും പരിസരവാസികളുടെ എതിർപ്പുമാണ് പ്രധാന കാരണം.

അതേസമയം ബിഡദിയിൽ വരാനിരിക്കുന്ന, മാലിന്യത്തിൽനിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് ബി.ബി.എം.പി.ക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതുകൂടാതെ യെലഹങ്കയിൽ ഊർജവകുപ്പ് ദ്രവീകൃത പ്രകൃതിവാതക അധിഷ്ഠിത പവർപ്ലാന്റും സ്ഥാപിക്കുന്നുണ്ട്.

ഫലപ്രദമായ മാലിന്യസംസ്കരണത്തിന് പൗരൻമാരുടെ സഹകരണം ആവശ്യമാണെന്ന് ബി.ബി.എം.പി. ചീഫ് എൻജിനിയർ പറഞ്ഞു.

മാലിന്യസംസ്കരണം കൂട്ടുത്തരവാദിത്തമാണെന്നാണ് പരിസ്ഥിതിപ്രവർത്തകരുടെ വാദം. മാലിന്യസംസ്കരണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കേണ്ടത് അത്യാവശ്യമാണ്.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

അതേസമയം, മാലിന്യപ്രശ്നം നേരിടാൻ പുതിയപദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കോർപ്പറേഷന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടാകുന്നില്ലെന്ന് ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
[masterslider id="10"]

Related posts