എയ്മ വോയിസ് സംഗീതമത്സരം ഓഡിഷൻ ഇന്ന്; സ്പോട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും; വിശദാംശങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” Aima Voice 2024 Karnataka” സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കും.

ഓഡിഷൻ നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ്‌ റോഡിൽ ഉള്ള ഇ.സി.എ യിൽ രാവിലെ ആരംഭിക്കും. രാവിലെ 10.30 വരെയാണ് സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുക.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

ശനിയാഴ്ച വൈകുന്നേരം വരെ മത്സരാർത്ഥികൾക്ക് പേരുകൾ ഓൺലൈനായി ഗൂഗിൾ ലിങ്കിലൂടെ രജിസ്ട്രേഷൻ ചെയ്യാൻ അവസരമുണ്ടായി.

സംഗീതത്തിൽ അഭിരുചിയുള്ള പ്രായം 13- 19 വരെ , 20-29 വരെ , 30 വയസ്സും അധികവും, എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ.

കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമുണ്ട്, അതിനായി പ്രോഗ്രാം കൺവീനർമാരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

ഒന്നാം സമ്മാനം: 20,000, രണ്ട്: 10,000/-. മൂന്ന്: 5,000/-. കൂടാതെ ട്രോഫിയും സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ഉണ്ടായിരിക്കും.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

ശ്രീമതി ലതാ നമ്പൂതിരി ചെയര്‍പേഴ്സന്‍ ആയ കമ്മിറ്റിയാണ് എയ്മ വോയിസ് സംഗീതമത്സരത്തിന് നേതൃത്വം നല്‍കുന്നത്.

താല്പര്യമുള്ളവർ ബന്ധപ്പെടുക: ബിനു വി ആർ : 998638 7746, രമേശ്‌ കൃഷ്ണൻ: 843191 1131

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts