മലയാളികള്‍ സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; 7 പേർക്ക് പരിക്ക് 

ബെംഗളൂരു: കുന്ദാപുരയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർക്ക് പരിക്ക്.

മൂകാംബികയിലെയും പരിസരപ്രദേശങ്ങളിലെയും ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം.

പയ്യന്നൂർ തായ്നേരി കൈലാസില്‍ നാരായണൻ,ഭാര്യ വത്സല, അയല്‍വാസി കൗസ്തുപത്തില്‍ മധു, ഭാര്യ അനിത,അന്നൂർ സ്വദേശി റിട്ട അദ്ധ്യാപകൻ ഭാർഗവൻ,ഭാര്യ ചിത്രലേഘ, കാർ ഡ്രൈവർ ഫസില്‍ എന്നിവരാണ് അപകടത്തില്‍പെട്ടത്.

  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം

നാരായണൻ, ചിത്രലേഘ, വത്സല, അനിത എന്നിരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരില്‍ മൂന്ന് സ്ത്രീകളും ഐ സി യു വിലാണ്.

നാരായണൻ അപകട നില തരണം ചെയ്തു.

മധുവിനെയും ഭാർഗവനെയും ഫസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുമ്ബാഷി ഗ്രാമത്തിന് സമീപം ദേശീയപാത 66-ല്‍ ചണ്ഡിക ദുർഗപരമേശ്വരി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.

ദേശീയ പാതയില്‍ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകില്‍ നിന്ന് വരികയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു.

  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

മംഗളൂരു രജിസ്ട്രേഷനുള്ള ലോറിയാണ് വാഹനത്തില്‍ ഇടിച്ചത്.

ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരില്‍ നിന്ന് തീർത്ഥാടനത്തിന് പുറപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts