ഡിസംബർ ഒൻപതു മുതൽ നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കും

vidhana sudha

ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ ഒൻപതിന് തുടങ്ങും. ബെലഗാവിയിലെ സുവർണ വിധാൻസൗധയിലാണ് സമ്മേളനം.

ഇതുസംബന്ധിച്ച് ഗവർണർ താവർചന്ദ് ഗഹ്‌ലോത് വിജ്ഞാപനം പുറപ്പെടുവിച്ചു. സമ്മേളനം ഡിസംബർ 20 വരെ നീളും.

മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയെ പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും.

പ്രധാനപ്പെട്ട ഏതാനും ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. സ്വകാര്യ സർവകലാശാലാ ബിൽ ഉൾപ്പെടെ സഭയിലെത്തിയേക്കും.

സഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ മന്ത്രിമാരുടെ യോഗംചേർന്നു.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രിമാരായ എച്ച്.സി.മഹാദേവപ്പ, പ്രിയങ്ക് ഖാർഗെ, കെ.എച്ച്. മുനിയപ്പ, രാമലിംഗറെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാകിസ്ഥാൻ താലിബാൻ അനുകൂലി: ബംഗാൾ സ്വദേശിയായ സുരക്ഷാ ജീവനക്കാരൻ ബെംഗളൂരുവിൽ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എത്തിയ സമയം വൈകി: വിമാനം പിടിക്കാൻ, റൺവേയിലൂടെ ഓടി വനിതാ യാത്രക്കാർ; വിമാനത്താവളത്തിൽ വൻ സുരക്ഷാവീഴ്ച, ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts