ചരക്ക് വാഹനത്തിൻ്റെ ക്യാബിനിൽ 2.73 കോടി രൂപ: സിസിബി പിടികൂടി

ബെംഗളൂരു : മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 2.73 കോടി രൂപ സിസിബി പോലീസ് പിടികൂടി. പണം കണ്ടുകെട്ടിയിട്ടുണ്ട്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്ന് ഹുബ്ലിയിലേക്ക് പോവുകയായിരുന്ന ചരക്ക് വാഹനത്തിൽ നിന്നാണ് കോടികളുടെ പണം കണ്ടെത്തിയത്.

വിവരമറിഞ്ഞ് പോലീസ് വാഹനം ഓടിച്ച ഡ്രൈവറെ റെയ്ഡ് ചെയ്ത് പണം പിടിച്ചെടുത്തു. സാംഗ്ലി ടൗണിലെ സച്ചിൻ മേനകുഡുലെ, മാരുതി മരഗുഡെ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പണം കൊണ്ടുപോകുന്നതിനായി ഗുഡ്‌സ് വാഹനത്തിൻ്റെ ക്യാബിൻ പരിഷ്‌കരിച്ചിരുന്നു. പിടിച്ചെടുത്ത പണത്തിൻ്റെ ഉറവിടം അന്വേഷിച്ചുവരികയാണെന്ന് ഡിസിപി രോഹൻ ജഗദീഷ് അറിയിച്ചു.

ബെൽഗാം മലമാരുതി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us