ജീവനക്കാരെ കബളിപ്പിച്ച് 17 ലക്ഷം രൂപയുടെ പട്ടുസാരികൾ മോഷ്ടിച്ചു; 4 സ്ത്രീകൾ അറസ്റ്റിൽ 

ബെംഗളൂരു: ജീവനക്കാരെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന പട്ടുസാരികള്‍ മോഷ്ടിച്ച്‌ കടത്തിയ സ്ത്രീകള്‍ അറസ്റ്റില്‍.

17.5 ലക്ഷം രൂപ വിലമതിക്കുന്ന 38 പട്ടുസാരികളാണ് സംഘം മോഷിടിച്ചത്. കേസുമായി ബന്ധപ്പെട്ട് 4 സ്ത്രീകളെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ ജെപി നഗറിലുള്ള ടെക്സ്റ്റൈല്‍സിലാണ് സംഭവം. അറസ്റ്റിലായ നാല് സ്ത്രീകളും മറ്റ് രണ്ട് പേരടങ്ങുന്ന സംഘവുമാണ് കടയിലെത്തിയത്.

  ഇതര സംസ്ഥാന വാഹനങ്ങൾക്ക് പൂട്ടിട്ട് കർണാടക മോട്ടോർ വാഹന വകുപ്പ്: 450 വാഹനങ്ങൾ പിടിച്ചെടുത്തു, കോടികൾ പിഴ

ജീവനക്കാരുടെ ശ്രദ്ധ മാറ്റിയ ശേഷം ഇവർ 18 പട്ടുസാരികളുമായി കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് സംശയം തോന്നിയ കടക്കാരൻ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം പുറത്തറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഇവർ പ്രദേശത്തെ പല കടകളിലും ഇത്തരത്തില്‍ വില കൂടിയ സാരികള്‍ മോഷ്ടിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു.

പോലീസ് ഇവർ മോഷ്ടിച്ച സാരികള്‍ കണ്ടെടുത്തു. കേസിലെ മറ്റ് രണ്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ മടങ്ങി; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!
[masterslider id="10"]

Related posts

Click Here to Follow Us