ഗാർഹിക പീഡനം; മാധ്യമ പ്രവർത്തക ജീവനൊടുക്കി 

ഒഡീഷ: മാധ്യമ പ്രവര്‍ത്തക ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി.

ഒഡിഷയിലെ ഓണ്‍ലൈന്‍ ചാനലില്‍ ജോലി ചെയ്തുവരികയായിരുന്ന മധുമിതയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ മധുമിതയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധുമിതയുടെ ഭര്‍ത്താവ് ശ്രീധര്‍ ജെനയെ പോലീസ് അറസ്റ്റ് ചെയ്തു.

ശ്രീധര്‍ ജെനയ്ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്‌ മധുമിത കഴിഞ്ഞ തിങ്കളാഴ്ച ഫിനോയില്‍ കുടിച്ച്‌ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

  പൊതുസ്ഥലത്തെ നിസ്കാരം മതപരമായ അവകാശമല്ല; സ്വകാര്യ ഇടങ്ങളിലെ പ്രാർത്ഥന മറ്റുള്ളവർക്ക് തടസ്സമാകരുത്: ഹൈക്കോടതി

തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിച്ചിരുന്നു.

ഇതിന് പിന്നാലെ ദമ്പതികള്‍ വീണ്ടും ഒരുമിച്ച്‌ താമസമാക്കിയിരുന്നു.

എന്നാല്‍ ശ്രീധര്‍ നേരത്തെ വിവാഹിതനായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരം ഭുവനേശ്വര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഇതിന് പിന്നാലെയാണ് മധുമിതയുടെ മാതാപിതാക്കള്‍ ശ്രീധറിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

  കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം; ബുധനാഴ്ച മുതൽ ശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ശ്രീധറിനെ കസ്റ്റഡിയിലെടുത്ത ധൗലി പോലീസ് ഇയാളുടെ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശക്തമായ മഴ വരുന്നു; ബുധനാഴ്ച വരെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
[masterslider id="10"]

Related posts

Click Here to Follow Us