നാടകാന്ത്യം വരുണയിലെ ചിത്രം തെളിഞ്ഞു; സിദ്ധരാമയ്യയുടെ മകൻ യെതീന്ദ്രക്കെതിരേ മറ്റൊരു ബിജെപി നേതാവ് പത്രിക നൽകി;നിഷ്കാസിതനായ വിജയേന്ദ്രക്ക് യുവമോർച്ച അദ്ധ്യക്ഷ സ്ഥാനം;പാർട്ടിയിലും കുടുംബാധിപത്യം വർദ്ധിപ്പിക്കാനുള്ള യെദിയൂരപ്പയുടെ ശ്രമങ്ങളെ എതിർ ചേരി തകർത്തത് ഇങ്ങനെ.

മൈസൂരു : കഴിഞ്ഞ 24 മണിക്കൂറിൽ ഹൈവോൾട്ടേജ് ഡ്രാമ അരങ്ങേറിയ മണ്ഡലമായിരുന്നു വരുണ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രക്കെതിരെ മത്സരിക്കാൻ കച്ചകെട്ടിയ മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകനെ ഹൈക്കമാന്റ് ഒരു ഫോൺ കോളിലൂടെ നിഷ്കാസിതനാക്കുന്ന നാടകമാണ് ഇന്നലെ അരങ്ങേറിയത്, തുടർന്ന വിവിധയിടങ്ങളിൽ അണികൾ പ്രതിഷേധിക്കുകയും ചെയ്തു.

കർണാടകയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ ഇന്ന് യെദിയൂരപ്പ യുമായി ചർച്ച നടത്തി ഒരു വിധം സ്ഥിതിഗതികൾ ശാന്തമാക്കി. അവസാന നിമിഷം പിൻമാറേണ്ടി വന്ന ബി വൈ വിജയേന്ദ്രക്ക് യുവമോർച്ചയുടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നൽകി സമാശ്വസിപ്പിച്ചു.

  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം

ഹൈക്കമാന്റിനോട് ചോദിക്കാതെ സ്വയം തീരുമാനങ്ങൾ എടുക്കുന്ന യെദിയൂരപ്പക്ക് ഇത് ഒരു താക്കീത് ആകുന്നതോടൊപ്പം, മക്കൾ രാഷ്ട്രീയത്തിന് ഒരു പരിധി വരെ തടയിടാൻ ദേശീയ നേതൃത്വത്തിനായി, യെദിയൂരപ്പയുടെ മൂത്ത മകൻ രാഘവേന്ദ്ര സിറ്റിംഗ് എം എൽ എ ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts