‘ടെക് നഗരത്തെ കോൺഗ്രസ് ടാങ്കർ നഗരമാക്കി’; സർക്കാരിനെ കടന്നാക്രമിച്ച് മോദി

ബെംഗളൂരു : ബെംഗളൂരുവിലെ കുടിവെള്ള ക്ഷാമത്തെ മുൻനിർത്തി കോൺഗ്രസ് സർക്കാരിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

‘ടെക് നഗരമായ’ ബെംഗളൂരുവിനെ കോൺഗ്രസ് സർക്കാർ ടാങ്കർ നഗരമാക്കി മാറ്റി കുടിവെള്ള മാഫിയക്ക് കൈമാറിയതായി മോദി കുറ്റപ്പെടുത്തി.

‘ബെംഗളൂരു നഗരത്തെ രൂപപ്പെടുത്തിയ നാഡപ്രഭു കെംപെഗൗഡക്ക് ബെംഗളൂരുവിനെ ഒരു ഗംഭീര നഗരമാക്കി മാറ്റുകയെന്നതായിരുന്നു സ്വപ്നം.

പക്ഷേ, കോൺഗ്രസ് സർക്കാർ ഭരണമേറ്റ് കുറച്ചുകാലം കൊണ്ട് സ്ഥിതി വഷളാക്കി.’-പ്രധാനമന്ത്രി പറഞ്ഞു.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

പാലസ് മൈതാനത്ത് നടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു മോദി.

കൃഷിയുടെയും നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ബജറ്റ് വിഹിതം സർക്കാർ വെട്ടിക്കുറച്ചതായി മോദി ആരോപിച്ചു.

കോൺഗ്രസ് സർക്കാരിന് അഴിമതിയിൽ മാത്രമാണ് ശ്രദ്ധ. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ശ്രദ്ധയില്ല.-മോദി വിമർശിച്ചു.

ബെംഗളൂരുവിനെ ഹരിതോർജ ഹബ്ബായും ഫാർമ ഹബ്ബായും ഇലക്ട്രോണിക്‌സ് ഹബ്ബായും വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കോൺഗ്രസ് തകർക്കാൻ ശ്രമിച്ച ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ഇപ്പോൾ റെക്കോഡ്‌ വരുമാനത്തിലെത്തിയതായി അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ഇന്ത്യ മുന്നണിയും ടെക്‌നോളജിക്കെതിരാണെന്ന് കുറ്റപ്പെടുത്തി.

  കോൺഗ്രസിൽ വകുപ്പ് തർക്കം രൂക്ഷം; രാമലിംഗ റെഡ്ഡിക്ക് പിന്നാലെ അതൃപ്തിയുമായി കെ.എച്ച്. മുനിയപ്പയും രംഗത്ത്

അവർ ആധാറിനെയും ജൻധൻ അക്കൗണ്ടിനെയും ഡിജിറ്റൽ പേയ്‌മെന്റിനെയും എതിർത്തവരാണെന്നും മോദി പറഞ്ഞു.

ചിക്കബല്ലാപുരയിലെ റാലിക്കു ശേഷമാണ് മോദി ബെംഗളൂരുവിലെത്തിയത്. നൂറുകണക്കിന് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കാനെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരൊറ്റ ദിവസം കൊണ്ട് ഗിന്നസ് റെക്കോർഡിലേക്ക്; ബി.ഡി.എ ഈ ദിവസം15 ലക്ഷം തൈകൾ നട്ടുപിടിപ്പിക്കും വിശദാംശങ്ങൾ
[masterslider id="10"]

Related posts