ഒന്നര ലക്ഷം വിലമതിക്കുന്ന ലഹരി മരുന്നുമായി 21 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വാളയാര്‍ ചെക്‌പോസ്റ്റില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്.

ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുമായി വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ഒന്നര ലക്ഷത്തോളം രൂപ വിലയുണ്ട്.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

നാട്ടില്‍ കൊണ്ടു വന്നു ചില്ലറ വില്പന നടത്തുന്നതിനാണ് പ്രതി മയക്കുമരുന്ന് കടത്തിയത്.

ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണം ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു.

ചെക്കുപോസ്റ്റിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts