നടൻ അജിത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞു; ആരോഗ്യം തൃപ്തികരം

ചെന്നൈ: നടൻ അജിത്ത് കുമാർ മസ്തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്.

വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനയില്‍ അജിത്തിന്റെ മസ്തിഷ്‌കത്തില്‍ ട്യൂമറിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു.

തുടർന്ന് മധുരയില്‍ നിന്നും കേരളത്തില്‍ നിന്നും രണ്ട് വിദഗ്ധ ഡോക്ടർമാരെ ചെന്നൈയില്‍ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

ഏകദേശം 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടന്നതെന്നുമാണ് വിവരങ്ങള്‍.

അജിത്ത് ആരോഗ്യവാനാണെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അജിത്ത് ചികിത്സയിലുള്ളത്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അടുത്തവൃത്തങ്ങള്‍ അറിയിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts