മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും; ഗതാഗതമന്ത്രി

ബെംഗളൂരു : സർക്കാർ ബസുകളിൽ തിരക്ക് കുറയ്ക്കുന്ന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

ബസ് യാത്രക്കാരുടെ എണ്ണം കൂടിയതിനനുസരിച്ച് ബസുകൾ ലഭ്യമല്ലാത്തതിനാലാണ് തിരക്ക് അനുഭവപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതബസുകൾ ഉൾപ്പെടെ പുതിയബസുകൾ വാങ്ങുന്നതിനുള്ള നടപടിതുടങ്ങിയിട്ടുണ്ട്.

മൂന്നുമാസത്തിനകം കൂടുതൽ പുതിയബസുകൾ നിരത്തിലിറക്കും.

പുതിയതായി 2000 ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

ബെളഗാവിയിൽ നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് സ്റ്റാൻഡിൽ പുതിയ 50 ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കുകയും ഹരുഗേരി ടൗണിൽ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

38 ഡ്രൈവർമാർക്കാണ് അവാർഡ് നൽകി ആദരിച്ചത്.

പരിസ്ഥിതി സൗഹൃദമായ ബസുകളാണ് ഫ്ളാഗ് ഓഫ് ചെയ്തതെന്നും ബസുകളിൽ സി.സി.ടി.വി. ക്യാമറഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.

റോഡപകടങ്ങളിൽ മരിക്കുന്ന ട്രാൻസ്പോർട്ട് ജീവനക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം 50 ലക്ഷം രൂപയായി ഉയർത്തിയെന്നും ഇത് ഒരു കോടി രൂപയാക്കി ഉയർത്തുന്നകാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts