യുവതിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർക്കെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു: നഗരത്തില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവർ പരാക്രമം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

പട്ടാപകല്‍ ബെല്ലാണ്ടുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷ കാത്തു നില്‍ക്കുന്ന യുവതിയെയും ശേഷം ഓട്ടോറിക്ഷ വരുന്നതും കാണാം.

വാഹനം എത്തിയപ്പോഴേക്കും യുവതി ഓട്ടം വേണ്ടെന്നു പറഞ്ഞു.

  ബാൽക്കണിയിലെ കാഴ്ചകൾക്കിടയിൽ ഒരു ക്ലോസറ്റ്! ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

തുടർന്ന് ഡ്രൈവർ വാഹനം തിരിക്കുന്നതും കാണാം.

ശേഷം ഇവർ തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും ഡ്രൈവർ യുവതിയെ ആക്രമിക്കുകയുമായിരുന്നു.

ഇയാളില്‍ നിന്നും രക്ഷപെടാനായി യുവതിയും ഇയാളെ തിരിച്ച്‌ മർദിച്ചു.

ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആരും സംഭവത്തില്‍ ഇടപെട്ടില്ല.

ഒടുവില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ച വിഷയമായത്.

ഓണ്‍ലൈൻ ആപ്പിലൂടെയാണ് വൈറ്റ് ഫീല്‍ഡിലേക്ക് പോകാൻ യുവതി ഓട്ടോറിക്ഷ ബുക്ക് ചെയ്തത്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

പ്രതിയെ പോലീസിന് പിടികൂടാനായിട്ടില്ല.

ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
[masterslider id="10"]

Related posts