കാണാതായ നരവംശ ശാസ്ത്രജ്ഞ ഡോ.ആത്രയി മജുംദാറിനെ”താജ് വിവന്ത”യില്‍ കണ്ടെത്തി.

ബെംഗളൂരു :കാണാതായ നരവംശ ശാസ്ത്രജ്ഞ ഡോ.ആത്രയി മജുംദാറിനെ മഹാത്മ ഗാന്ധി റോഡില്‍ ഉള്ള താജ് വിവന്ത ഹോട്ടെലില്‍ കണ്ടെത്തി.ചിത്രങ്ങളില്‍ നിന്നും അവരെ തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ.

കാണാതായ നരവംശ ശാസ്ത്രജ്ഞയ്ക്കായി നവമാധ്യമങ്ങൾ അടക്കമുള്ള സാധ്യതകൾ ഉപയോഗിച്ചു സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും അന്വേഷണം നടത്തിയിരുന്നു . കാനഡയിലെ ടൊറന്റോയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തുന്ന ഡോ.ആത്രയി മജുംദാറിനെ (35) ബെംഗളൂരുവിലെത്തിയ ശേഷം കാണാതായതായാണു പരാതി.

  ബെം​ഗളൂരുവിൽ ലീവെടുത്ത് വെറുതെ സീലിംഗിലേക്ക് നോക്കിക്കിടക്കണം!'; അങ്ങനെയും ലീവെടുക്കാം!; വൈറലായി കുറിപ്പ്; ജോലി ചെയ്യുന്നവരെ ചിന്തിപ്പിച്ച് പുതിയ ചർച്ച

ഈ മാസം നാലിനാണു ടൊറന്റോയിൽ നിന്നെത്തിയത്. രാത്രി ഒൻപതിനു ബെലന്തൂരിലെ വീട്ടിൽനിന്നു പുറത്തുപോയെന്നും പിന്നീടു മടങ്ങിവന്നിട്ടില്ലെന്നുമാണു മാതാപിതാക്കൾ പറയുന്നത്. മൊബൈൽ ഫോൺ എടുത്തിരുന്നില്ല. രണ്ടു ഹോട്ടലുകളിൽ പോയതായി സിസിടിവി ക്യാമറ ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. മാറത്തഹള്ളി പൊലീസ് ആണ് അന്വേഷണം നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
[masterslider id="10"]

Related posts