പൂജ ദഡ്‌വാളിന് സഹായ ഹസ്തവുമായി സല്‍മാന്‍ ഖാന്‍!

ക്ഷയരോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന മുന്‍കാല നടി പൂജ ദഡ്‌വാളിന് സഹായഹസ്തവുമായി സല്‍മാന്‍ ഖാന്‍ രംഗത്ത്. പൂജ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് സല്‍മാന് വീഡിയോ സന്ദേശം അയച്ചത് വലിയ വാര്‍ത്തയായിരുന്നു. വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനോടൊപ്പം പൂജ അഭിനയിച്ചിരുന്നു. പൂജയുടെ ഈ അവസ്ഥ ദേശീയ മാധ്യമങ്ങളടക്കം ഏറെ പ്രാധാന്യം നൽകിയിരുന്നെങ്കിലും സല്‍മാന്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് സഹായഹസ്തവുമായി ഭോജ്പുരി നടന്‍ രവി കൃഷ്ണന്‍ രംഗത്ത് വന്നിരുന്നു. പുനെയില്‍ ദബാംഗ് റീലോഡഡ് ടൂറുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിനിടെയാണ് പൂജയ്ക്ക് സഹായമെത്തിച്ചതായി സല്‍മാന്‍ വെളിപ്പെടുത്തിയത്.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

പൂജയുടെ ഈ അവസ്ഥ അതീവ സങ്കടകരമാണെന്നും, തനിക്കു ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു എന്നും സല്‍മാന്‍ പറഞ്ഞു. എന്തായാലും തൻ്റെ ടീം അവരുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും, അവര്‍ക്ക് എല്ലാം ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും സല്‍മാന്‍ അറിയിച്ചു. ആറുമാസം മുന്‍പാണ് പൂജയ്ക്ക് ക്ഷയരോഗമാണെന്ന് സ്ഥിരീകരിച്ചത് . അസുഖം പിടി കൂടുന്നതുവരെ പൂജ ഗോവയിലെ ഒരു ചൂതാട്ടകേന്ദ്രത്തില്‍ മാനേജരായി ജോലി നോക്കുകയായിരുന്നു. അസുഖ വിവരം അറിഞ്ഞതോടെ അടുത്ത ബന്ധുക്കള്‍ പോലും തന്നെ ഉപേക്ഷിച്ചെന്നും തനിക്ക് മറ്റൊരാളുടെ സഹായമില്ലാതെ ഒരു കപ്പ് ചായപോലും കുടിക്കാന്‍ കഴിയില്ലെന്നും പൂജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്‍റെ ആരോഗ്യവും സാമ്പത്തിക സ്ഥിതിയും മോശമാണെന്ന് കാണിച്ച് സല്‍മാന്‍ ഖാന് വീഡിയോ സന്ദേശമയക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യുദ്ധം മാറ്റിവയ്പ്പിക്കുന്നത് കോടികളുടെ മലയാള സിനിമകളെയോ? ഗൾഫ് വിപണി തകരുമെന്ന ആശങ്കയിൽ ദൃശ്യം 3-യും ആട് 3-യും!
[masterslider id="10"]

Related posts

Click Here to Follow Us