‘നാം’ ചിത്രത്തിലെ ക്യാമ്പസ് ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്.

ക്യാമ്പസുകളെ ഇളക്കിമറിക്കാന്‍ ശബരീഷ് വീണ്ടുമെത്തി. അവള് വേണ്ട്ര.. ഇവള് വേണ്ട്ര.. എന്ന ഹിറ്റ്‌ ഗാനത്തിലൂടെ യുവാക്കളെ ത്രസിപ്പിച്ച ശബരീഷ് വര്‍മ്മ വരികളെഴുതിയ ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘എല്ലാരും ഒന്നാണീ കോളേജ് ക്യാമ്പസില്‍’ എന്ന് തുടങ്ങുന്ന ഗാനം പാത്തമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

സത്യസന്ധമായ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം മെയ് 11ന് തീയറ്ററുകളിലെത്തും. സംഗീത പ്രേമിയായ കൂട്ടുക്കാരന്‍റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും അതിനെ  അതിജീവിക്കാന്‍ ഒറ്റകെട്ടായി നില്‍കുന്ന ഒരു കൂട്ടം സുഹൃത്തുകളുടെയും കഥയാണ്‌ ‘നാം’.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ ആദ്യമായി അഭിനയിക്കുന്ന മലയാളചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗൗതം മേനോനൊപ്പം രഞ്ജി പണിക്കര്‍, ഗായത്രി സുരേഷ്,  ശബരീഷ് വര്‍മ്മ, അജയ് മാത്യു, അതിഥി രവി, ടോണി ലൂക്ക്, സൈജു കുറുപ്പ്, അഭിഷേക് രവീന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts