ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്; 2024 ൽ ഒരുമിച്ച് മത്സരിക്കും

ബെംഗളൂരു: എച്ച്.ഡി. ദേവെഗൗഡയുടെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് എന്‍ഡിഎ സഖ്യത്തിലേക്ക്.

ബിജെപിയും ജെഡിഎസും സഖ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ ബെംഗളുരുവില്‍ വ്യക്തമാക്കി.

ദേവെഗൗഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യ തീരുമാനമുണ്ടായത്.

കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റുകളില്‍ നാലണ്ണം ജെഡിഎസിനു വിട്ടുനല്‍കാനാണു നിലവിലെ ധാരണ.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

സഖ്യം സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ബിജെപി ദേശീയ നേതൃത്വം അടുത്ത ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.

കര്‍ണാടക പ്രതിപക്ഷ നേതൃപദവിയും ജെഡിഎസിനു വിട്ടുനല്‍കുമെന്നാണു സൂചന.

ജെഡിഎസിനെ സഖ്യത്തിലേക്കു കൂട്ടുന്നതിന്റെ ഭാഗമായി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു നൂറു ദിവസമായിട്ടും ബിജെപി പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല.

ജെഡിഎസിന് മണ്ഡ്യ, ഹാസ്സൻ, ബെംഗളൂരു (റൂറൽ), ചിക്ബെല്ലാപുർ സീറ്റുകളാണ് ബിജെപി വിട്ടുനൽകുകയെന്നാണ് വിവരം.

ഇതിൽ മൂന്നെണ്ണത്തിൽ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചിരുന്നു. ഹാസനിൽ മാത്രമായിരുന്നു ജെഡിഎസ് ജയിച്ചത്.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മലയാളികൾ ജാഗ്രതൈ! നിങ്ങളുടെ പ്രതിമാസ ബജറ്റ് തെറ്റിച്ചേക്കാവുന്ന തീരുമാനം വരുന്നു; പ്രത്യേക കമ്മിറ്റി രൂപീകരിച്ച്‌ സര്‍ക്കാര്‍
[masterslider id="10"]

Related posts