ഓണാഘോഷത്തിന് ഇടയിൽ അൽപ്പം “പട്ടിഷോയും”; ജീപ്പിന്റെ ബോണറ്റിലിരുത്തി കുട്ടിയുമായി അപകട യാത്ര നടത്തിയ അച്ഛൻ അറസ്റ്റില്‍

തിരുവനന്തപുരം: ഓണാഘോഷ യാത്രയ്ക്ക് ഇടയിൽ കുട്ടിയെ വാഹനത്തിന്‍റെ ബോണറ്റിലിരുത്തി സവാരി നടത്തിയതിന് ഡ്രൈവറെയും കുട്ടിയുടെ അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.

ആറ്റിങ്ങലിൽ നിന്നും വാടകയ്ക്കെടുത്ത ജീപ്പിലാണ് ഇന്നലെ കുട്ടിയെ ബോണറ്റിലിരുത്തി അപകടകരമായ രീതിയിൽ മേനകുളം മുതൽ വെട്ടുറോഡ് വരെയുള്ള റൂട്ടിൽ ആഘോഷയാത്ര നടത്തിയത്.

കഴക്കൂട്ടം സ്വദേശി സോജുവിന്‍റെ മകനെയാണ് ജീപ്പിന്‍റെ ബോണറ്റിലിരുത്തിയത്. ഡ്രൈവർക്കും അച്ഛനും പുറമെ വാഹനവും കഴക്കൂട്ടം പൊലീസ് അറസ്റ്റ് കസ്റ്റഡിയിലെടുത്തു.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

തുറന്ന ജീപ്പിന്‍റെ ബോണറ്റിൽ കുട്ടിയെ ഇരുത്തിയ ശേഷം യാത്ര നടത്തിയ ദൃശ്യങ്ങള്‍ മറ്റ് യാത്രക്കാർ പകർത്തി നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്.

കഴക്കൂട്ടം സ്വദേശി ഹരികുമാറാണ് വാഹനമോടിച്ചത്. വാഹനതിലുണ്ടായ പല വട്ടം അമിത വേഗത്തിൽ സംഘം വാഹനമോടിച്ചു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് മേനംകുളം വാടിയിൽ നിന്നും ഇന്ന് രാവിലെയാണ് ജീപ്പ് കസ്റ്റഡിലെടുത്തത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

കൂടാതെ കുട്ടിയുടെ ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിന് ജീപ്പ് ഡ്രൈവർക്കും കുട്ടിയുടെ അച്ഛനുമെതിരെ കേസുമെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts