യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു

ബെംഗളൂരു: പ്രണയപ്പകയെ തുടര്‍ന്ന് യുവതിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു.

മംഗളൂരു വനിതാ പോലീസ് സ്റ്റേഷന് പിന്നിലാണ് സംഭവം.

ബണ്ട്വാള്‍ വിട്ട്യലയിലെ അലികെ സ്വദേശി ഗൗരിയെയാണ് (20) മണിനാല്‍കൂര്‍ നൈബെലു സ്വദേശിയായ പത്മരാജ് (26) കൊലപ്പെടുത്തിയത്.

നടന്നുപോവുകയായിരുന്ന ഗൗരിയെ തടഞ്ഞുനിര്‍ത്തി കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ഓടി രക്ഷപ്പെട്ട ഇയാളെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു.

സാരമായി പരിക്കേറ്റ യുവതിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.

ജെസിബി ഓപ്പറേറ്ററായിരുന്ന പത്മരാജും ഗൗരിയും പ്രണയത്തിലായിരുന്നു.

ഇരുവരും പിരിഞ്ഞശേഷവും പത്മരാജ് ശല്യംചെയ്യുന്നതായി ഗൗരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലവ് ജിഹാദ്': കോർപ്പറേറ്റ് ലോകത്തെ 'പ്രേമരോഗം' മാറ്റാൻ വിഎച്ച്പി.; വ്യവസായ സംഘടനകളുമായി ചർച്ച നടത്താൻ വിശ്വഹിന്ദു പരിഷത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts