ആ സ്ത്രീലമ്പടനായ നടൻ തന്നെ പലതവണ ഡേറ്റിംഗിനായി സമീപിച്ചിട്ടുണ്ട് ; നടനെ കടന്നാക്രമിച്ച് കങ്കണ 

നടി കങ്കണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും വലിയ ചർച്ചയാവാറുണ്ട്.

സിനിമാ വിശേഷങ്ങൾക്കൊപ്പം തന്റെ അഭിപ്രായങ്ങളും നടി പങ്കുവെക്കാറുണ്ട്. ഇത് പലപ്പോഴും വലിയ വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്.

ഇപ്പോഴിതാ കങ്കണയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ബോളിവുഡിൽ വലിയ ചർച്ചയാവുകയാണ്.

പ്രമുഖ താരദമ്പതികളെ വിമർശിച്ചുകൊണ്ടുള്ളതാണിത്. താരവിവാഹം വ്യാജമാണെന്ന് കങ്കണയുടെ പുതിയ കണ്ടെത്തൽ.

കൂടാതെ ഹൃത്വിക് റോഷനെതിരെ നേരത്തെ ആരോപണങ്ങൾ നടി വീണ്ടും ആവർത്തിച്ചിട്ടുണ്ട്.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

എന്നാൽ ആരുടേയും പേര് എടുത്തു പറയാതെയായിരുന്നു കങ്കണയുടെ വാക്കുകൾ.

എന്നാൽ റൺബീറിനേയും ആലിയയേയുമാണ് കങ്കണ കടന്നാക്രമിച്ചതെന്ന് ആരാധകരുടെ വ്യാഖ്യാനം.

‘അടുത്തിടെ ബോളിവുഡിൽ നടന്ന താരവിവാഹം തികച്ചും കപടമാണ്. ആ സ്ത്രീലമ്പടനായ നടൻ ഡേറ്റിങ്ങിനായി പല തവണ എന്നെ രഹസ്യമായി സമീപിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയും നടത്തിയിട്ടുണ്ട്. നിരവധി നമ്പറുകളിൽ നിന്നും അയാൾ എനിക്ക് സന്ദേശങ്ങൾ അയച്ചു. എന്റെ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു അത് നിരീക്ഷിക്കുകയും ചെയ്തു. കൂടാതെ അയാളുടെ വിവാഹം വ്യാജമാണ്.

  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം

അയാളുടെ പുതിയ സിനിമക്ക് വേണ്ടിയാണ് നടിയെ വിവാഹം കഴിച്ചതെന്ന് എന്നോട് പറഞ്ഞു. അത് ശരിക്കും എന്നെ ഞെട്ടിച്ചു- കങ്കണ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊടിപടലങ്ങളും കുഴികളും മാത്രം; റോഡല്ലിത് നരകം! ബെം​ഗളൂരുവിൽ ടാനറി റോഡ് യാത്ര മരണക്കണിയാകുന്നു
[masterslider id="10"]

Related posts