അരിക്കൊമ്പന്‍ ഇനി തമിഴ്‌നാട്കാരന്‍

അരിക്കൊമ്പന്‍ ഇനി തമിഴ്‌നാട്കാരന്‍. തിരുനല്‍വേലി പാപനാശംകരയാര്‍ ജലാശയ മേഖലയിലെ ഉള്‍വനത്തിലേയ്ക് മാറ്റുമെന്ന് സൂചന. അരിക്കൊമ്പനെ ഇന്ന് പുലര്‍ച്ചെ തേനി പൂസാനംപട്ടിയ്ക് സമീപത് വെച്ചാണ് മയക്കു വെടി വെച്ച് പിടികൂടിയത്. ആനയെ മാറ്റിയതോടെ കമ്പത്തും സമീപ മേഖലകളിലും നിലനിന്നിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് പൂസാനംപട്ടി ചിന്ന ഓവാലുപുരത്തു വെച്ച് അരിക്കൊമ്പന്‍ ദൗത്യം ആരംഭിക്കുകയും ആദ്യ മയക്കുവെടി ഉതിര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് ഒരു ഡോസ് മയക്ക് വെടി കൂടി ഉതിര്‍ത്തു. നാല് മണിയോടെ, കുങ്കി ആനകളുടെ സഹായത്തോടെ ആനയെ ആനിമല്‍ ആംബുലന്‍സിലേയ്ക് മാറ്റി. സ്വയംഭൂ, മുത്തു, ഉദയ എന്നീ മൂന്ന് കുങ്കി ആനകളാണ് ദൗത്യത്തിന് ഉണ്ടായിരുന്നത്. 200 പേരടങ്ങുന്ന പ്രത്യേക സംഘമാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. അരിക്കൊമ്പനെ മേഘമലയിലെ ഉള്‍വനത്തിലേയ്ക് മാറ്റുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിലവില്‍ തിരുനാള്‍വേലിയ്ക് സമീപത്തെ ഉള്‍ വനത്തിലേയ്ക് മാറ്റുന്നതായാണ് സൂചന. എവിടേക്കെന്ന് തമിഴ്‌നാട് വ്യക്തത വരുത്തിയിട്ടില്ല

  ബെംഗളൂരുവിൽ പാർക്കിംഗിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിൽ കലാശിച്ചു; ദമ്പതികൾക്ക് ബാറ്റും സ്റ്റെമ്പും കൊണ്ട് ക്രൂര മർദനം

ആനയുടെ തുമ്പികൈയില്‍ ഉള്ള മുറിവിന് ചികിത്സ നല്‍കി. ഇത് സരമുള്ള മുറിവല്ല എന്നാണ് വിലയിരുത്തല്‍. അരിക്കൊമ്പന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നാണ് നിഗമനം. അരിക്കൊമ്പനെ മാറ്റിയതോടെ കമ്പം മേഖലയില്‍.നിലനിന്നിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ഏതാനും ദിവസങ്ങളായി കമ്പത്തിനോട് ചേര്‍ന്നുള്ള കാര്‍ഷിക ഗ്രാമങ്ങള്‍ക് സമീപത്തെ വന മേഖലയിലായിരുന്നു കൊമ്പന്‍ നിലയുറപ്പിച്ചിരുന്നത്. സ്വമേധയാ ഉള്‍വനത്തിലേയ്ക് മാറിയാല്‍ മയക്ക് വേദി വെയ്ക്കില്ലെന്നായിരുന്നു തമിഴ്നാടിന്റെ നിലപാട്. എന്നാല്‍ ഷണ്മുഖ നദി ജലാശയ പരിസരത്തു നിന്നും വീണ്ടും ജനവാസ മേഖലയിലേയ്ക് എത്തിയതോടെ, മയക്കു വെടി വെച്ച് ആനയെ പിടികൂടുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം; ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us