പൂർണ നഗ്നരായി അത്താഴ വിരുന്ന്, വിരുന്നിന്റെ ലക്ഷ്യം ഇത്…

ന്യൂയോർക്കിലെ റോസ സെന്ററിൽ ഒരു വൈകുന്നേരം നടന്നത് ഏറെ വ്യത്യസ്തമായൊരു അത്താഴ വിരുന്ന്.

നാല്പതോളം സുഹൃത്തുക്കളായിരുന്നു ഈ വിരുന്നിൽ പങ്കെടുത്തത്. എന്നാൽ അത്താഴ വിരുന്നിന്റെ പ്രത്യേകത അതിലെ മെനുവോ സ്ഥലമോ ഒന്നും അല്ല. വിരുന്നിൽ പങ്കെടുത്ത ആ നാല്പത് പേരും പൂർണ നഗ്നരായിരുന്നു എന്നതാണ് ആ വ്യത്യസ്തത. ഈ ഒത്തു ചേരലിന്റെ ഉദ്ദേശ്യം പക്ഷെ വെറും നഗ്നത പ്രദർശനം ആയിരുന്നില്ല.

  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു

ശ്വസന വ്യായാമങ്ങളിലൂടെ സ്വന്തം ശരീരത്തെ അറിയുകയും സ്നേഹിക്കുകയും മനസിലാക്കുകയും ചെയ്യുക എന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. മറ്റ് പ്രത്യേകതകളുമുണ്ട് ഈ വ്യത്യസ്തമായ അത്താഴ വിരുന്നിന്. കഴിക്കാനായി ഒരുക്കിയ വിരുന്നിൽ സസ്യാഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി സമ്പൂർണ വെജിറ്റേറിയൻ മെനു മാത്രമായിരുന്നു തയ്യാറാക്കിയത്.

ഇവന്റ് കോർഡിനേറ്റർ 29-കാരി ചാർലി ആൻ മാക്സ് ആണ് അസാധാരണ ഒത്തുചേരലിന് ചുക്കാൻ പിടിച്ചത്.  44 ഡോളർ മുതൽ 88 ഡോളർ പാർട്ടിയിൽ പങ്കെടുക്കാനായി ചെലവ് വരുന്നത്. പാർട്ടിയിൽ അകത്ത് കടന്നാൽ ആശങ്കകളോ ശബ്ദ കോലാഹലങ്ങളോ ഇല്ലാതെ എല്ലാം മറന്ന് പാർട്ടി ആസ്വദിക്കാം.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

താല്പര്യമുള്ളവർക്ക് ഇവരുടെ വെബ്സൈറ്റ് വഴി ഈ ഗ്രൂപ്പിൽ അംഗമാവാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts