‘സീരിയല്‍ കിസ്സറി’നായി തിരച്ചില്‍; ബലമായി ആരോഗ്യപ്രവര്‍ത്തകയെ ചുംബിച്ച യുവാവിന്റെ വീഡിയോ വൈറൽ

പട്‌ന: ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിച്ച് സീരിയൽ കിസ്സർ. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രി കോമ്പൗണ്ടില്‍ ഫോണ്‍ ചെയ്യുകയായിരുന്ന യുവതിയെ മതില്‍ ചാടികടന്നെത്തി ബലമായി ചുംബിക്കുന്ന ‘സീരിയല്‍ കിസ്സറു’ടെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയെയാണ് സീരിയൽ കിസ്സർ ബലമായി ചുംബിച്ച് രക്ഷപെട്ടത്. യുവവ് സംഭവസ്ഥലത്തു നിന്ന് അപ്പോള്‍ത്തന്നെ ഓടി രക്ഷപ്പെട്ടു. എന്നാൽ അയാള്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് തനിക്ക് അറിയില്ലന്നാണ് യുവതി പറയുന്നത്. ഇതിന് മുന്‍പ് താന്‍ അയാളെ കണ്ടിട്ടില്ലെന്നും എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയതെന്ന് അറിയില്ലെന്നും യുവതി കൂട്ടിച്ചേർത്തു. എതിര്‍ക്കാന്‍ നോക്കിയെങ്കിലും അയാള്‍ ചുംബിച്ച ശേഷം രക്ഷപ്പെട്ടതായും യുവതി പറഞ്ഞു.

  നിങ്ങൾ കെ.എസ്.ആർ സ്റ്റേഷനിലാണോ? സൂക്ഷിക്കുക, നിങ്ങളെ നോക്കുന്നത് വെറും ക്യാമറകളല്ല, അതിന് പിന്നിൽ മുഖം തിരിച്ചറിയൽ സംവിധാനമുളള 'മാന്ത്രിക കണ്ണുണ്ട്'!
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

സംഭവത്തിന് പിന്നാലെ യുവതി ജാമുയി പോലീസില്‍ പരാതി നല്‍കി. നേരത്തെയും ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിമിഷനേരത്തിനുള്ളില്‍ ചുംബിച്ച് ഓടിപ്പോകുന്ന സംഭവങ്ങള്‍ ബിഹാറില്‍ ഉണ്ടായിട്ടുണ്ടെന്നും നിരവധി പേര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും അജ്ഞാതനെ പിടികൂടിയിട്ടില്ലന്നും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെസ്കോം ഉപഭോക്താക്കൾക്ക് ആശ്വാസം; ഇനി മിനിറ്റുകൾക്കുള്ളിൽ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts