നിയമസഭയില്‍ വെച്ച് തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തി ബിഎസ് യെദിയൂരപ്പ

ബെംഗളൂരു: നിയമസഭയിലേക്ക് ഇനി തിരിച്ചു വരില്ലാ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ. ബജറ്റ് അവതരണത്തിനിടയില്‍ കര്‍ണാടക നിയമസഭയില്‍ വെച്ച് നടത്തിയ തന്റെ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ലാ എന്ന് യെദിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ മകന്‍ വിജയേന്ദ്ര ഇനി ശിവമോഗ ജില്ലയിലെ ശിക്കാരിപ്പൂര മണ്ഡലത്തെ നയിക്കുമെന്നും യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.’ഇത് എന്റെ അവസാനത്തെ പ്രസംഗമാണ്.

  രാഷ്ട്രീയപ്രവർത്തനത്തിൽ യെഡിയൂരപ്പയുടെ 50ാം വർഷം: 'അഭിമാനോത്സവ'വുമായി ബി.ജെ.പി.; ആഘോഷം 9ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

ഈ ബജറ്റ് അവതരണത്തിന് ശേഷം ഇനി ഈ വീട്ടിലേക്ക് ഞാന്‍ ഒരിക്കലും തിരിച്ചു വരില്ല. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ മത്സരിക്കില്ല’, പ്രസംഗത്തില്‍ യെദിയൂരപ്പ പറഞ്ഞു. 1983ലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.നാല് തവണ ഇദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റിട്ടുണ്ട്.

2019ല്‍ ഏറ്റവും മികച്ച എംഎല്‍എയ്ക്കുള്ള അവാര്‍ഡും ബിഎസ് യെദിയൂരപ്പ കരസ്ഥമാക്കിയിരുന്നു. ഖനി അഴിമതിക്കേസില്‍ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ബിജെപി വിട്ട ഇദ്ദേഹം കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിച്ചിരുന്നു.എന്നാൽ പിന്നീട് ഇദ്ദേഹം ബിജെപിയില്‍ വീണ്ടും തിരികെയെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts