ടയർ പൊട്ടി, സർവീസ് നിർത്തി വച്ച് എയർ ഏഷ്യ

ബെംഗളൂരു: എയർ ഏഷ്യ വിമാനത്തിന്റെ ടയറുകളിൽ ഒന്ന് പൊട്ടിയതിനെ തുടർന്ന് സർവീസ് നിർത്തിവച്ചു.

ഞായറാഴ്‌ച ബെംഗളൂരുവിൽ നിന്ന് പൂനെയിലേക്ക് യാത്ര തിരിച്ച വിമാനത്തിന്റെ ടയറാണ് പൊട്ടിയ നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിൽ നിന്ന് ടേക്ക് ഓഫ് ചെയ്‌ത് പൂനെയിൽ വിമാനമിറങ്ങിയിരുന്നു. 

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

എന്നാൽ ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടയറിൻറെ കഷണങ്ങൾ ലഭിച്ചു. ഇതിനിടെ പൂനെയിലെത്തിയ വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മൂന്നാം നമ്പർ ടയറിൻറെ വശത്തായി പൊട്ടൽ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിമാനത്തിന്റെ തുടർന്നുള്ള സർവീസുകൾ നിർത്തിവയ്ക്കാൻ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ഉത്തരവിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയ്ഡ് ഭയന്ന് വിട്പൂട്ടി അകത്തിരുന്ന ഉദ്യോഗസ്ഥനെ പുറത്തെത്തിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us