പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു

ന്യൂഡല്‍ഹി: തനിക്കെതിരെയുള്ള കേസുകള്‍ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അഡാര്‍ ലവ് സിനിമയിലെ നായിക പ്രിയാ വാര്യര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു.

കേസില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് കോടതി വിശദമാക്കി. പബ്ല്സിറ്റിക്കു വേണ്ടിയാണോ ഹർജിയെന്ന് കോടതി ചോദിച്ചു. കേസ് അടിയന്തിരമായ പരിഗണിക്കണമെന്ന പ്രിയയുടെ അഭിഭാഷകന്‍റെ ആവശ്യം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചിരുന്നു.

  ജോലി വേണോ വീട് വേണോ? നഗരത്തിൽ ഒരല്പം ഇടത്തിനായി അവൻ അലഞ്ഞത് മാസങ്ങൾ; ഒടുവിൽ കൈവിട്ടത് സ്വപ്നതുല്യമായ ജോലി

ഹൈദരാബാദിലെ ഫലക് നാമ സ്റ്റേഷനിലും ഔറംഗബാദിലെ ജിന്‍സി പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകളിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ അടിയന്തരാവശ്യം. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്‍റെ പല ഭാഗത്തും തനിക്കെതിരെ ഇനിയും കേസ് വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഭാവിയില്‍ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ കേസെടുക്കുന്നത് കോടതി തടയണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി: കന്നി ബജറ്റിൽ വികസന കുതിപ്പിന് ഊന്നൽ; വാണിജ്യ ഇടനാഴികളും മൃഗസംരക്ഷണവും പ്രധാന ലക്ഷ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിംഗപ്പൂർ തോൽക്കും, മജസ്റ്റിക് ജയിക്കും! ബെംഗളൂരുവിന്റെ ഹൃദയഭാഗത്ത് വരുന്നത് വിസ്മയ പദ്ധതി
[masterslider id="10"]

Related posts

Click Here to Follow Us